Loading ...

Home International

ഫ്രാന്‍സിനെതിരായ ബഹിഷ്​കരണാഹ്വാനം; തുര്‍ക്കിക്കെതിരേ യൂറോപ്യന്‍ യൂനിയന്‍

ബ്രസല്‍സ്: ഫ്രാന്‍സിനെചൊല്ലി യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണി​ന്‍റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച്‌​ ഉറുദുഗാ​ന്‍ രംഗത്തുവന്നതോടെയാണ്​ സംഘര്‍ഷം ആരംഭിച്ചത്​. മുസ്​ലിംകളോടും ഇസ്​ലാമിനും നേരെയുള്ള ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണി​െന്‍റ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തി​െന്‍റ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്നാണ്​​ തുര്‍ക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉറുദുഗാന്‍ പറഞ്ഞത്​. 'മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച്‌ എന്താണ് പറയാന്‍ കഴിയുക?. ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍' -​ ഉറുദുഗാന്‍ പറഞ്ഞു. ഉറുദുഗാ​െന്‍റ അഭിപ്രായത്തിനെതിരേ ജര്‍മനിയും ഇറ്റലിയും നെതര്‍ലന്‍ഡ്​സും ഗ്രീസും സൈപ്രസും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്ത്​ വന്നിട്ടുണ്ട്​. യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ഉറുദുഗാ​െന്‍റ അഭിപ്രായത്തെ 'അസ്വീകാര്യം' എന്ന്​ പറഞ്ഞു. 'അപകടകരമായ ഈ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു. 'മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഏകപക്ഷീയമായ നടപടികള്‍ക്കാണ്​ തുര്‍ക്കി ശ്രമിച്ചതെന്ന്​' യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്​ ചാള്‍സ് മൈക്കല്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം ആദ്യം നടന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ ഉറുദുഗാ​െന്‍റ 'പ്രകോപനങ്ങള്‍' അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ്​ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തത്​. 'പ്രവര്‍ത്തനത്തിലും പ്രഖ്യാപനത്തിലും ടര്‍ക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങള്‍ വ്യക്തമായി പ്രതീക്ഷിക്കുന്നു'-യൂറോപ്യന്‍ യൂണിയന്‍ വക്താവ് പീറ്റര്‍ സ്റ്റാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കില്‍ നടപടിയെടുക്കുമോ എന്നറിയാന്‍ അംഗരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തീവ്രവാദത്തിനും എതിരായി ത​െന്‍റ രാജ്യം ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നുവെന്ന് ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന്​ ജര്‍മ്മനിയുടെ പിന്തുണ നല്‍കുമെന്ന്​ ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ്​ പറഞ്ഞു. നാഗരികതകളുടെ ഏറ്റുമുട്ടലി​െന്‍റ പേരിലുള്ള ഉറുദുഗാ​െന്‍റ വാചാടോപം മതഭ്രാന്തും അസഹിഷ്​ണുതയും വളര്‍ത്തുമെന്ന്​ ഗ്രീസ്​ പ്രസിഡന്‍റ്​ കാതെറിന സകെല്ലറോപ പറഞ്ഞു.'ഫ്രഞ്ച് പ്രസിഡന്‍റിനെതിരായ ആക്രമണം യൂറോപ്യന്‍ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്ന്​' സൈ​പ്രസ്​ പ്രസിഡന്‍റ്​ നിക്കോസ് അനസ്​താസിയോഡസ്​ പറഞ്ഞു. തുര്‍ക്കിയുടെ പ്രസ്​താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അതിനാല്‍ തങ്ങളുടെ സ്​ഥാനപതിയെ തിരികെ വിളിക്കുന്നതായും നേര​ത്തേ ഫ്രാന്‍സ്​ പ്രതികരിച്ചിരുന്നു.

Related News