Loading ...

Home Gulf

യു.എ.ഇയില്‍ വിമാനയാത്രക്കാര്‍ക്ക് പുതിയ പ്രോട്ടോക്കോള്‍

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി യു.à´Ž.ഇയില്‍ യാത്രക്കാര്‍ക്കുള്ള പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ദീര്‍ഘയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഒരു മാസത്തിനുള്ളില്‍ പുതിയ പ്രോട്ടോക്കോള്‍ തയാറാക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലാണ് അറിയിച്ചത്.ദുബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള അന്താരാഷ്ട്ര വിമാനത്തിലാകും ആദ്യം പുതിയ പ്രോട്ടോക്കോള്‍ നടപ്പാക്കുക. എല്ലാ നിലക്കും കുറ്റമറ്റ ക്രമീകരണങ്ങളാണ് നടപ്പാക്കാന്‍ ആലോചിക്കുന്നതെന്ന് ഡബ്ല്യു à´Ÿà´¿.à´Ÿà´¿.സി പ്രസിഡന്‍റ് ഗ്ലോറിയ മാന്‍സോ ഗിവര പറഞ്ഞു. à´Žà´²àµà´²à´¾à´µà´°àµâ€à´•àµà´•àµà´‚ സ്വീകാര്യമായ ഏകീകൃത മാര്‍ഗരേഖയാണ് ലക്ഷ്യമിടുന്നത്. ഡിസംബറോടെ കൂടുതല്‍ യാത്രക്കാരെ വിവിധ വിമാന കമ്ബനികള്‍ പ്രതീക്ഷിക്കുന്നുണ്ട്.കോവിഡ് ടെസ്റ്റുകള്‍, ക്വാറന്‍റൈയിന്‍ കാലയളവ് എന്നിവയുടെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ഏകീകൃത ചട്ടം രൂപപ്പെടുത്തണമെന്ന ആവശ്യവും ഡബ്ല്യു.à´Ÿà´¿.à´Ÿà´¿.സി മുന്നോട്ടു വെച്ചിട്ടുണ്ട്. വ്യോമയാന മേഖല പൂര്‍വ സ്ഥിതി കൈവരിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Related News