Loading ...

Home National

ഇന്തോ പെസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ധാരണയിലെത്തി ഇന്ത്യയും അമേരിക്കയും

ഡല്‍ഹി:ഇന്തോ പെസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ധാരണയിലെത്തി ഇന്ത്യയും അമേരിക്കയും. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപെട്ടതെന്ന് യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഗള്‍വാന്‍ താഴ്വരയിലെ സംഭവത്തെ ശക്തമായ ഭാഷയിലാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വിമര്‍ശിച്ചത്.ഈ ധാരണയോടെ ചൈനയ്ക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരും. സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നതായും ഇന്ത്യയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയര്‍ത്തുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ലെന്നും പോംപിയോ പറഞ്ഞു. അമേരിക്കയുമായുള്ള സഹകരണം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അംഗീകരിക്കാനാകില്ലെന്നും ജയശങ്കര്‍ പറഞ്ഞു.ഇന്ത്യയും അമേരിക്കയും തമ്മില്‍ ബെക കരാറില്‍ ഒപ്പുവച്ചു. രഹസ്യവിവരങ്ങള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉണ്ടാകും.

Related News