Loading ...

Home Music

​ഗ്രാമി അവാർഡുകൾ ​പ്രഖ്യാപിച്ചു; അഡെലെയ​ുടെ ​​'25​' ആൽബം ഒാഫ്​ ദ ഇയർ

ലൊസാഞ്ചൽസ്​​: ​ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്​കാരം അഡെലെയുടെ ​'25' നേടി. മികച്ച റെക്കോർഡിനുള്ള ​ ​അഡെലെയുടെ ​തന്നെ ഹെലോക്ക്​ ലഭിച്ചു. മികച്ച സോങ്ങിനുള്ള പുരസ്​കാരം ഫോർമേഷനും മികച്ച പുതിയ ആർടിസ്​റ്റ്​ പുരസ്​കാരം കെൽസി ബല്ലെരിനിയും നേടി. മികച്ച വോക്കൽ ആൽബത്തിനും പോപ്​ സോളോ പെർഫോമൻസിനുള്ള പുരസ്​കാരവും അഡെലെയുടെ '25' ആണ്​ നേടിയത്​. മികച്ച ആൽബത്തിനുള്ള പുരസ്​കാരം 'സോങ്​ മി ഹോം' നേടി.

ബ്ലാക് ​സ്​റ്റാർ എന്ന ആൽബത്തി​െൻറ നിർമാതാവ്​ ഡേവിഡ്​ ബോവിക്ക്​ മരണാനന്തര പുരസ്​കാരം ലഭിച്ചത്​. ബ്ലാക്​ സ്​റ്റാർ റിലീസ്​​ ചെയ്യുന്നതിന്​ തൊട്ട്​ മുമ്പാണ്​ അദ്ദേഹം മരണപ്പെട്ടത്​. മികച്ച ​േറാക്​ പെർഫോമൻസ്​, മികച്ച ആൾട്ടർനേറ്റീവ്​ മ്യൂസിക് ആൽബം, എഞ്ചിനീയറിങ്​, റെക്കോർഡിങ്​ പാക്കേജ്​, നോൺ ക്ലാസിക്കൽ ആൽബം എന്നീ വിഭാഗത്തിലാണ്​ ബ്ലാക്​ സ്​റ്റാർ പുരസ്​കാരം നേടിയത്​.  1985ൽ മികച്ച വിഡിയോ അവാർഡും 2006ലെ ലൈഫ്​ ടൈം അചീവ്​മെൻറ്​ അവർഡും ബോവിക്ക്​ ലഭിച്ചു.
മികച്ച പോപ് ഗ്രൂപ് പെർഫോമൻസിനുള്ള പുരസ്കാരം ട്വന്റി വൺ പൈലറ്റ്സിന്റെ സ്ട്രെസ്ഡ് ഔട്ടിന്​ ലഭിച്ചു‌. സമ്മർ ടൈം: വില്ലി നെൽസൺ സിങ്​സ്​ ഗെർഷ്വിൻ എന്ന ആൽബത്തിനാണ് മികച്ച ട്രെഡിഷനൽ ആൽബത്തിനുള്ള പുരസ്കാരം. മികച്ച ഡാൻസ് റെക്കോർഡിങ്ങിനുള്ള പുരസ്കാരം ദ് ചെയിൻസ്മോക്കേഴ്സിലെ ഡോണ്ട് ലെറ്റ് മി ഡൗൺ എന്ന ഗാനം നേടി. മികച്ച ഡാൻസ്/ഇല്കട്രോണിക്ക് ആൽബത്തിനുള്ള പുരസ്കാരം സ്കിൻ നേടി.

Related News