Loading ...

Home Europe

പ്രതീക്ഷയുയര്‍ത്തി ഓക്സ്ഫഡിന്‍റെ കോവിഡ് വാക്സിന്‍

ല​​​ണ്ട​​​ന്‍: ബ്രി​​​ട്ട​​​നി​​​ലെ ഓ​​​ക്സ്ഫ​​​ഡ് സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും അ​​​സ്ട്ര​​​സെ​​​നാ​​​ക​​​യും ചേ​​​ര്‍​​​ന്നു നി​​​ര്‍​​​മി​​​ക്കു​​​ന്ന കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ന്‍ പ്രാ​​​യ​​​മേ​​​റി​​​യ രോ​​​ഗി​​​ക​​​ളി​​​ലും ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്ന് ആ​​​ദ്യ​​​സൂ​​​ച​​​ന​​​ക​​​ള്‍. പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ന്‍റെ ആ​​​ദ്യ​​​ബാ​​​ച്ച്‌ ത​​​യാ​​​റാ​​​യെ​​​ന്നും പ്രാ​​​യ​​​മേ​​​റി​​​യ രോ​​​ഗി​​​ക​​​ളി​​​ല്‍ ആ​​​ന്‍റി​​​ബോ​​​ഡി​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ന്‍ വാ​​​ക്സി​​​നു ക​​​ഴി​​​വു​​​ണ്ടെ​​​ന്നും പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഫി​​​നാ​​​ന്‍​​​ഷ​​​ല്‍ ടൈം​​​സ് റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത ഏ​​​റെ​​​യു​​​ള്ള മു​​​തി​​​ര്‍​​​ന്ന​​​വ​​​രു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ല്‍ വൈ​​​റ​​​സി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന ആ​​​ന്‍റി​​​ബോ​​​ഡി​​​ ടി ​​​സെ​​​ല്ലു​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ന്‍ വാ​​​ക്സി​​​നു ക​​​ഴി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. പ​​​തി​​​നെ​​​ട്ടി​​​നും 55 നും ​​​ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള രോ​​​ഗി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, അ​​​ടു​​​ത്ത​​​മാ​​​സം ആ​​​ദ്യം വാ​​​ക്സി​​​ന്‍ ന​​​ല്‍​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ന്‍ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്കു നി​​​ര്‍​​​ദേ​​​ശം ല​​​ഭി​​​ച്ച​​​താ​​​യി സ​​​ണ്‍ ദി​​​ന​​​പ​​​ത്രം റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ല്‍ വാ​​​ര്‍​​​ത്ത​​​ക​​​ളോ​​​ട് ഓ​​​ക്സ്ഫ​​​ഡോ അ​​​സ്ട്ര സെ​​​നാ​​​ക​​​യോ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Related News