Loading ...

Home USA

അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ആ​മി കോ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്തു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ അ​മേ​രി​ക്ക​യി​ല്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് നോ​മി​നേ​റ്റ് ചെ​യ്ത അ​മി കോ​ണി ബാ​ര​റ്റി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

റി​പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്കു ഭൂ​രി​ക്ഷ​മു​ള്ള സെ​ന​റ്റി​ല്‍ 48 വോ​ട്ടു​ക​ള്‍​ക്കെ​തി​രെ 52 വോ​ട്ടു​ക​ള്‍ നേ​ടി​ക്കൊ​ണ്ടാ​ണ് ആ​മി കോ​ണി ജ​ഡ്ജി​യാ​വു​ന്ന​ത്. വൈ​റ്റ് ഹൗ​സി​ല്‍ ട്രം​പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വ​ച്ച്‌ അ​മി കോ​ണി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ജ​സ്റ്റീ​സ് റു​ത്ത് ബാ​ഡ​ര്‍ ഗി​ന്‍​സ്ബ​ര്‍​ഗ് സെ​പ്റ്റം​ബ​റി​ല്‍ അ​ന്ത​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് പു​തി​യെ ജ​ഡ്ജി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഭ്രൂ​ണ​ഹ​ത്യ, സ്വ​വ​ര്‍​ഗ വി​വാ​ഹം എ​ന്നി​വ​ക്കെ​തി​രെ ആ​മി കോ​ണി നേ​ര​ത്തെ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

ജു​ഡീ​ഷ്യ​ല്‍ ബോ​ഡി​യി​ലേ​ക്ക് ട്രം​പ് നി​യ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ളാ​ണ് ആ​മി കോ​ണി. 2017ല്‍ ​അ​സോ​സി​യേ​റ്റ് ജ​സ്റ്റീ​സാ​യി നെ​യ്ല്‍ ഗൊ​ര്‍​സ​ച്ചി​നെ​യും 2018 ല്‍ ​ബ്രെ​ട്ട് ക​വ​നോ​ഫി​നെ​യും നി​യ​മി​ച്ച​ത് ട്രം​പാ​യി​രു​ന്നു. അ​മേ​രി​ക്ക​ക്കും അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​ഘ​ട​ന​യ്ക്കും ന്യാ​യ​വും നി​ഷ്പ​ക്ഷ​വു​മാ​യ നി​യ​മ​വാ​ഴ്ച​ക്കു​ള്ള സു​പ്ര​ധാ​ന ദി​വ​സ​മാ​ണി​തെ​ന്നാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ ട്രം​പ് പ്ര​തി​ക​രി​ച്ചു.

Related News