Loading ...

Home International

ലോക്​ഡൗണിലുണ്ടായത്​ അത്​ഭുതകരമായ കാലാവസ്​ഥാ മാറ്റങ്ങള്‍

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ 2020 ന്റെ  ആദ്യ മാസങ്ങളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്​ഡൗണിലാണ്. ലോകമെമ്ബാടും കാര്‍ യാത്രകള്‍ 50 ശതമാനവും വിമാന യാത്രകള്‍ 75 ശതമാനവും കുറഞ്ഞു. ലോക്​ഡൗണ്‍ കാരണം ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് (COâ‚‚) പുറംതള്ളല്‍ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 17% കുറഞ്ഞിട്ടുണ്ട്​. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ 35 ശതമാനം കുറവുണ്ടായി. എന്താണിതിന്റെ  അനന്തിരഫലം. ആഗോള കാലാവസ്​ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടായോ. ലോകത്ത്​ കഠിനമായിക്കൊണ്ടിരിക്കുന്ന ചൂടില്‍ നിന്ന്​ ആശ്വാസം ലഭിച്ചോ. അതോ ചൂട്​ കൂടിയോ.

നേരത്തെ നമ്മള്‍ വിശ്വസിച്ചിരുന്നത്​ പെട്ടെന്നുണ്ടാകുന്ന ഷട്ട്​ഡൗണുകള്‍ കാരണം ഭൂമിയിലെ അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധവ്​ ഉണ്ടാകുമെന്നാണ്​. വന്‍തോതില്‍ ഊർജം  ചിലവഴിക്കുന്ന വ്യവസായങ്ങളായ ഉരുക്ക്, സിമന്‍റ് എന്നിവയുള്‍പ്പെടെ പുറത്തുവിടുന്ന എയറോസോളുകള്‍ അഥവാ പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്​തുക്കളിലുണ്ടായ കുറവാണ്​ താപനിലവര്‍ധിക്കുമെന്ന്​ പറയാന്‍ കാരണം. എയറോസോളുകളിലുളള ചെറുകണങ്ങള്‍ അന്തരീക്ഷത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുകയും സൂര്യനില്‍ നിന്നുള്ള താപത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്​. ഇത്​ ഒരുപരിധിവരെ താപനില കുറക്കുകയാണ്​ ചെയ്യുക. വ്യാവസായിക പ്രക്രിയകള്‍‌ പെട്ടെന്ന്‌ അടച്ചുപൂട്ടുകയാണെങ്കില്‍‌ എയറോസോളുകളുടെ പ്രതിഫലനസാധ്യത കുറയും. ഇത് ഹ്രസ്വകാലത്തേക്ക്​ താപനില ഉയരാന്‍ കാരണമാകും. പക്ഷെ സംഭവിച്ചത്​ മറ്റൊന്നാണ്​. ലോക്​ഡൗണ്‍ ആഗോള താപനിലയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നാണ്​ അവസാന പഠനങ്ങള്‍ കാണിക്കുന്നത്​. അപ്പോള്‍ ശരിക്കും എന്താണ് സംഭവിച്ചത്?

ഗ്ലോബല്‍ വാമിങ്ങും ഗ്ലോബല്‍ ഡിമ്മിങ്ങും

കല്‍ക്കരി കത്തിക്കുന്ന വ്യാവസായിക പ്രക്രിയ കാരണം ഉത്​പാദിപ്പിക്കപ്പെടുന്ന പ്രധാന വാതകമാണ്​ സള്‍ഫര്‍ ഡയോക്സൈഡ് (SO₂). അന്തരീക്ഷത്തില്‍ ഇത് പ്രതിപ്രവര്‍ത്തിച്ച്‌ വെളുത്ത സള്‍ഫേറ്റ് എയറോസോള്‍(മഞ്ഞുപോലുള്ള പുക) ഉണ്ടാക്കുന്നു. ഗ്ലോബല്‍ ഡിമ്മിംഗ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ CO2 പോലുള്ള ഹരിതഗൃഹ വാതകങ്ങള്‍ മൂലമുണ്ടാകുന്ന താപനില വര്‍ധനയെ ഒരുപരിധിവരെ തടയാനാകും. ഇന്ധനം കത്തിക്കുമ്ബോള്‍ കറുത്ത കാര്‍ബണ്‍ വ്യാപകമായി ഉണ്ടാകുന്നുണ്ട്​. പഴയ വാഹനങ്ങളില്‍ നിന്നും ഇവ വലിയ അളവില്‍ പുറന്തള്ളുന്നു. ഹരിതഗൃഹ വാതകങ്ങളായതിനാല്‍ ഇവ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും അന്തരീക്ഷത്തെ ചൂടാക്കുകയും ചെയ്യുന്നു.

കാറുകളും വിമാനങ്ങളും ധാരാളം നൈട്രജന്‍ ഓക്സൈഡുകള്‍ (NOₓ) പുറന്തള്ളുന്നുണ്ട്​. ചുരുക്കത്തില്‍ ഗ്ലോബല്‍ വാമിങ്ങിനും ഗ്ലോബല്‍ ഡിമ്മിങ്ങിനും കാരണമായ പ്രതിഭാസങ്ങള്‍ സന്തുലിതമായി സംഭവിച്ചതുകൊണ്ടാകാം ലോകത്തി​െന്‍റ താപനില കാര്യമായി കൂടുക​യോ കുറയുക​യോ ലോക്​ഡൗണ്‍ കാലത്ത്​ ഉണ്ടായിട്ടില്ല. ആഗോള ശരാശരി താപനിലയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ്​ ലോക്​ഡൗണ്‍ കാലത്ത്​ ഉണ്ടായത്​. ഇതില്‍തന്നെ പ്രാദേശിക വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മിഡില്‍ ഈസ്റ്റ് കൂടുതല്‍ തണുത്തതായിരുന്നു.

കാരണം ഉയര്‍ന്ന പ്രതിഫലന സാധ്യതയുള്ള പ്രദേശമാണ്​ മണലാരണ്യങ്ങള്‍. മരുഭൂമിയിലെ മണലിന് കൂടുതല്‍ സൗരോര്‍ജ്ജം ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയും. വ്യാവസായിക SOâ‚‚ ഉത്​പാദനത്തില്‍ വലിയ കുറവുണ്ടാക്കിയതിനാല്‍ കിഴക്കന്‍ ചൈന പോലുള്ള പ്രദേശങ്ങളില്‍ മൊത്തത്തില്‍ ചൂട്​ കൂടുതലായിരുന്നു. താപനിലയിലെ à´ˆ  വ്യത്യാസങ്ങള്‍ മണ്‍സൂണ്‍ സൈക്കിള്‍ പോലുള്ള കാലാവസ്ഥാ സംവിധാനങ്ങളെ ബാധിച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

Related News