Loading ...

Home National

തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ മധ്യപ്രദേശ്​ ഹൈകോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന്​ സുപ്രീംകോടതി സ്​റ്റേ

ന്യൂഡല്‍ഹി: കോവിഡി​െന്‍റ പശ്​ചാത്തലത്തില്‍ തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ മധ്യപ്രദേശ്​ ഹൈകോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന്​ സുപ്രീംകോടതി സ്​റ്റേ. ഹൈകോടതിയുടെ ഗ്വാളിയാര്‍ ബെഞ്ചാണ്​ സ്​റ്റേ ഏര്‍പ്പെടുത്തിയത്​. ഇതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷനാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. 28 സീറ്റുകളിലേക്കാണ്​ മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.
ജസ്​റ്റിസ്​ എ.എം ഖാന്‍വില്‍ക്കറി​െന്‍റ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. റാലികളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന്​ കോടതി നിര്‍ദേശിച്ചിട്ടുണ്ട്​. റാലികളില്‍ കോവിഡ്​ പ്രോ​ട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന്​ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ഇത്​ ലംഘിക്കുന്നവര്‍ക്കെതി​രെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
വിര്‍ച്വുലായി പ്രചാരണം നടത്താനായിരുന്നു ഹൈകോടതി നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. ഇത്​ സാധ്യമല്ലാത്ത സാഹചര്യം വരികയാണെങ്കില്‍ മാത്രം കര്‍ശന വ്യവസ്ഥകളോടെ റാലികള്‍ക്ക്​ അനുമതി നല്‍കാന്‍ ജില്ലാ മജിസ്​ട്രേറ്റുമാര്‍ക്ക്​ ഹൈകോടതി അനുമതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷന്​ പുറമേ രണ്ട്​ ബി.ജെ.പി സ്ഥാനാര്‍ഥികളും ഇക്കാര്യത്തില്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Related News