Loading ...

Home International

ലി​ബി​യ​യി​ല്‍​ വെടി​നി​ര്‍​ത്ത​ല്‍;ച​രി​ത്ര​പ​ര​മാ​യ നേട്ടമെന്ന് ​യു.​എ​ന്‍

ട്രി​പ​ളി: ലി​ബി​യ​യി​ല്‍ പ​ര​സ്​​പ​രം പോ​ര​ടി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റാ​യ​താ​യി ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ല്‍ അ​റി​യി​ച്ചു. ജ​നീ​വ​യി​ല്‍ ന​ട​ന്ന അ​ഞ്ചു​ദി​വ​സ​ത്തെ ച​ര്‍​ച്ച​ക്കൊ​ടു​വി​ലാണ്​ ​ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന്​ യു.​എ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2011ല്‍ ​ഭ​ര​ണാ​ധി​കാ​രി​യാ​യ മു​അ​മ്മ​ര്‍ ഖ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ട​ശേ​ഷം ലി​ബി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ വ​ല​യു​ക​യാ​ണ്. വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ന്​ വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്ന്​ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ര്‍​ദു​ഗാ​ന്‍ ആ​രോ​പി​ച്ചു. à´¸à´‚​ഘ​ര്‍​ഷ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗ​ത്തി​ന്​ തു​ര്‍​ക്കി​യു​ടെ പി​ന്തു​ണ​യു​ണ്ട്.
യു.​എ​ന്‍ മ​ധ്യ​സ്​​ഥ​ത​യി​ല്‍, സൈ​നി​ക നേ​തൃ​ത്വ​വും പ്ര​തി​പ​ക്ഷ സേ​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌​ ജ​ന​റ​ല്‍ ഖ​ലീ​ഫ ഹ​ഫ്​​താ​റും ത​മ്മി​ലാ​യി​രു​ന്നു ച​ര്‍​ച്ച. കരാര്‍ നടപ്പില്‍ വരുത്തുന്നത്​ ​ഏറെ ശ്രമകരമായ ദൗത്യമാണെന്ന്​ ബി.ബി.സി റിപ്പോര്‍ട്ട്​ ചെയ്​തു.

Related News