Loading ...

Home Africa

നൈജീരിയയില്‍ കലാപം രൂക്ഷം; കടുത്ത നടപടിയുമായി പോലീസ്

നൈജീരിയയിലെ ഭരണകൂടത്തിനെതിരെയുള്ള കലാപം രൂക്ഷമായതോടെ വന്‍പോലീസ് സന്നാഹത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊള്ളയും ആക്രമണവും വ്യാപകമായതോടെയാണ് പരമാവധി സേനയെ നിയോഗിക്കാന്‍ പോലീസ് മേധാവി മുഹമ്മദ് അദാമു തീരുമാനം എടുത്തത്.അക്രമം ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല.അക്രമികള്‍ തെരുവുകളെ യുദ്ധക്കളമാക്കുകയാണ്. സമ്ബത്ത് കൊള്ളയടിക്കുന്നു. വസ്തുവകകള്‍ നശിപ്പിക്കുന്നുവെന്നും മുഹമ്മദ് പറഞ്ഞു. ഭരണകൂടത്തിനെതിരായ സമരത്തിന് നേരേ ലാഗോസ് നഗരത്തില്‍ പോലീസ് വെടിവെച്ചുവെന്നാരോപിച്ചാണ് അക്രമം തുടങ്ങിയത്.

Related News