Loading ...

Home International

ലോകത്ത് കോവിഡ് ബാധിതര്‍ നാല് കോടി കടന്നു

വാഷിങ്ടണ്‍ ഡിസി: നാല്കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം 4 കോടി 25 ലക്ഷം പേരാണ് വൈറസ് ബാധിതരായത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, അര്‍ജന്‍റീന, ഫ്രാന്‍സ്, കൊളംബിയ, പെറു, മെക്‌സിക്കോ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഇറാന്‍, ചിലി, ഇറ്റലി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.
ലോകത്ത് ഇതുവരെ 42,52,394 പേര്‍ക്ക് കോവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.1,149,33 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. 31,450,223 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,92,33 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 76,613 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് അതിവേഗം പടരുന്നത്.

Related News