Loading ...

Home International

ഘാനയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്ന് 22 മരണം

അബുജ: ഘാനയില്‍ ക്രിസ്ത്യന്‍പള്ളി തകര്‍ന്ന് 22 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഈസ്റ്റ് ഘാനയിലാണ് സംഭവം. സംഭവസമയം അറുപതോളം ആളുകള്‍ പ്രാര്‍ഥനക്ക് ഉണ്ടായിരുന്നതായാണ് വിവരം. ആറ് തട്ടുള്ള പള്ളിയാണ് തകര്‍ന്നുവീണത്.
ദേശീയ അപകട നിവാരണ സംഘം എട്ടുപേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും അത്യാധുനിക സംവിധാനം ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Related News