Loading ...

Home Gulf

കരുത്തോടെ ഇന്ത്യ; രണ്ടാമത്തെ എയര്‍ ഇന്ത്യ വണ്‍ വിമാനവും ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി : രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള വിമാനമായ എയര്‍ ഇന്ത്യ ഇന്ന് വണ്‍ യുഎസില്‍ നിന്നും ഇന്ത്യയിലെത്തും. ഇന്ത്യ അമേരിക്കയില്‍ നിന്നും വാങ്ങിയിട്ടുള്ളത് വിമാന ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷിയുള്ള രണ്ട് വിമാനങ്ങളാണ്. ഇതില്‍ ഒക്ടോബര്‍ 1 ന് ആദ്യ വിമാനം ഇന്ത്യയിലെത്തിയിരുന്നു. എയര്‍ ഇന്ത്യ വണ്‍ എന്നറിയപ്പെടുന്നത് ബോയിങ്ങിന്റെ 777-300 ഇആര്‍ വിമാനമാണ്.8,400 കോടി രൂപയാണ് രണ്ടു വിമാനത്തിനും കൂടിയുള്ള ആകെ ചെലവ്. ഇന്ത്യ ബോയിങ് കമ്ബനിക്ക് ഇവ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ നല്‍കുന്നത് 2006-ലാണ്. ഡള്ളാസ് കേന്ദ്രീകരിച്ചുള്ള ഫാക്ടറിയില്‍ നിന്നും ബോയിങ് കമ്ബനി 2018-ല്‍ തന്നെ ഈ രണ്ട് വിമാനങ്ങളും നിര്‍മിച്ചു നല്‍കിയിരുന്നുവെങ്കിലും അറ്റകുറ്റപ്പണികള്‍ക്കും, സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും നവീകരണത്തിനുമായി ഇന്ത്യ തന്നെ ഇവ തിരിച്ചു നല്‍കുകയായിരുന്നു. ‌എയര്‍ ഇന്ത്യ വണ്‍ വിമാനത്തിന്റെ പ്രധാന പ്രത്യേകത ശത്രു റഡാറുകള്‍ സ്തംഭിപ്പിക്കാന്‍ കെല്‍പ്പുള്ള ജാമറുകളാണ്. ‌രണ്ട് വിമാനങ്ങളും രാജ്യത്ത് എത്തേണ്ടിയിരുന്നത് ആഗസ്റ്റിലാണ്. വിമാനങ്ങള്‍ ചില സാങ്കേതിക തടസ്സങ്ങളാല്‍ ഇന്ത്യയിലെത്താന്‍ വൈകുകയായിരുന്നു.

Related News