Loading ...

Home International

അമേരിക്കയിലെ പാക് എംബസിക്ക് മുന്നില്‍ പ്രവാസി കശ്മീര്‍ പണ്ഡിറ്റുകളുടെ പ്രതിഷേധം

വാഷിങ്ടണ്‍ ഡി.സി: അമേരിക്കയിലെ പാകിസ്താന്‍ എംബസിക്ക് മുന്നില്‍ പ്രവാസികളായ കശ്മീര്‍ പണ്ഡിറ്റുകളുടെ പ്രതിഷേധം. പ്രവാസി കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടായ്മയും മറ്റ് സംഘടനകളും വാഹന റാലി പ്രതിഷേധത്തില്‍ പങ്കെടുത്തു.
പാകിസ്താനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍, കശ്മീരില്‍ അനധികൃത കടന്നുകയറ്റം നടത്തുകയാണെന്ന് പറഞ്ഞു. അധിനിവേശ കശ്മീരില്‍ നിന്ന് പുറത്തു പോകണമെന്നും കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. 73 വര്‍ഷമായി പാകിസ്താന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയിലും കശ്മീരിലെ പരസ്യ പ്രവര്‍ത്തനങ്ങളിലും ശക്തമായി അപലപിക്കാനാണ് ഒത്തുകൂടിയതെന്ന് സംഘാടകനായ ഡോ. മോഹന്‍ സപ്രു പറഞ്ഞു. കശ്മീരി ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നീ ന്യൂനപക്ഷ സമുദായങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News