Loading ...

Home Kerala

മലപ്പുറത്ത് പരിശോധിക്കുന്ന 100 ല്‍ 31 പേര്‍ക്കും കൊവിഡ്; സ്ഥിതി ഗുരുതരം

മലപ്പുറം : പരിശോധിക്കുന്ന 100 പേരില്‍ 31 പേരും കോവിഡ് ബാധിതരെന്ന സ്ഥിതിയാണ് മലപ്പുറം ജില്ലയിലേതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പരിശോധനകളുടെ എണ്ണം കുറച്ച തീരുമാനം ആരോഗ്യ വകുപ്പ് തുടരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10 ന് സംസ്ഥാനത്ത് 10,000ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും പ്രതിദിന കണക്കില്‍ രാജ്യത്ത് ഒന്നാമതായി എത്തുകയും ചെയ്തതില്‍ പിന്നെ 2 ദിവസം മാത്രമാണ് പരിശോധന 60,000 കടന്നത്. കൊവിഡില്‍ കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് 158 ജീവനുകളാണ് പൊലിഞ്ഞത്. ഒക്ടോബര്‍ 12 മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച്‌ പോസിറ്റിവിറ്റിയില്‍ 15.9 ആണ് സംസ്ഥാന ശരാശരി. 100 പേരെ പരിശോധിക്കുമ്ബോള്‍ 15 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതിനിടെ, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പോസിറ്റീവ് കണക്കുകള്‍ സെപ്റ്റംബര്‍ അവസാന വാരത്തേക്കാളും ഉയര്‍ന്നു. അതേസമയം, കോഴിക്കോട്, എറണാകുളം, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ടിപിആര്‍ കുറഞ്ഞത് ആശ്വാസമാണ്.

Related News