Loading ...

Home Education

എം.ജി ബിരുദ പ്രവേശനം: എസ്.സി, എസ്.ടി അലോട്ട്മെന്‍റിന് ഇന്ന് അപേക്ഷിക്കാം

കോട്ടയം: എം.ജി സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദ പ്രവേശനത്തിന് പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ അലോട്ട്മെന്‍റ് നടത്തും. ഇന്ന് (ഒക്ടോബര്‍ 23) വൈകീട്ട് നാലു മണി വരെ പുതുതായി ഒാപ്ഷന്‍ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്ട്മെന്‍റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അടക്കം എല്ലാ വിഭാഗം പട്ടിക ജാതി, പട്ടിക വര്‍ഗ അപേക്ഷകര്‍ക്കായി രണ്ടാമത് പ്രത്യേക അലോട്ട്മെന്‍റ് നടത്തും.
ഒാണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ പിശകുമൂലം അലോട്ട്മെന്‍റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്‍റിലൂടെ പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസ് അടക്കാതെ പുതുതായി ഒാപ്ഷന്‍ നല്‍കാമെന്നും സര്‍വകലാശാല പി.ആര്‍.ഒ അറിയിച്ചു. നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്ബറും പാസ് വേഡും ഉപയോഗിച്ച്‌ www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ 'അക്കൗണ്ട് ക്രിയേഷന്‍' ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്ബരും പഴയ പാസ് വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്താണ് പുതുതായി ഓപ്ഷന്‍ നല്‍കേണ്ടത്. പുതിയ ആപ്ലിക്കേഷന്‍ നമ്ബര്‍ സൂക്ഷിച്ചുവെക്കണം. അപേക്ഷയിലെ തെറ്റുകളും തിരുത്താം. എസ്.സി./എസ്.ടി.യിലെ മറ്റു വിഭാഗക്കാര്‍ക്ക് പുതുതായി ഫീസടച്ച്‌ പ്രത്യേക അലോട്ട്മെന്‍റില്‍ പങ്കെടുക്കാം. പ്രത്യേക അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്നവരെല്ലാം പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷന്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രിന്‍റൗട്ട് സര്‍വകലാശാലയില്‍ നല്‍കേണ്ടതില്ല. വിവിധ കോളേജുകളില്‍ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ 28ന് പ്രത്യേക അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കും. മുന്‍ അലോട്ട്മെന്‍റുകളിലും മാനേജ്മെന്‍റ്, കമ്യൂണിറ്റി മെറിറ്റ്, സ്പോര്‍ട്സ്, കള്‍ച്ചറല്‍, പി.ഡി. ക്വാട്ടയിലേക്ക് സ്ഥിര പ്രവേശനം നേടിയ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ പ്രത്യേക അലോട്ട്മെന്‍റിലൂടെ വീണ്ടും ഓപ്ഷന്‍ നല്‍കി അലോട്ട്മെന്‍റ് ലഭിച്ചാല്‍ പുതിയ അലോട്ട്മെന്‍റിലേക്ക് നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.

Related News