Loading ...

Home sports

തോല്‍വിയില്‍ ഞെട്ടി റയല്‍

ല​ണ്ട​ന്‍: ഫ​സ്​​റ്റ്​ ഇ​ല​വ​നി​ലെ 10 പേ​ര്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ പു​റ​ത്തി​രു​ന്നി​ട്ടും ലോ​ക​ത്തെ ഏ​റ്റ​വും താ​ര​ത്തി​ള​ക്ക​മു​ള്ള ടീ​മാ​യ റ​യ​ല്‍ മ​ഡ്രി​ഡി​നെ വീ​ഴ്​​ത്തി​യ ഷാ​ക്​​ത​റാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ടീം ​ന​മ്ബ​ര്‍ വ​ണ്‍. ആ​ദ്യ പ​കു​തി​യി​ല്‍ 13 മി​നി​റ്റി​െന്‍റ ഇ​ട​വേ​ള​യി​ല്‍ മൂ​ന്നു​വ​ട്ടം എ​തി​ര്‍ ഗോ​ള്‍ വ​ല ച​ലി​പ്പി​ക്കു​ക​യും ഉ​ട​നീ​ളം ക​ളി നി​യ​ന്ത്രി​ക്കു​ക​യും​ ചെ​യ്​​ത ഷാ​ക്​​ത​റി​നു മു​ന്നി​ല്‍ ക​വാ​ത്ത്​ മ​റ​ന്ന്​ ഓ​ടി​ന​ട​ന്ന നി​ല​വി​ലെ ലാ ​ലി​ഗ ജേ​താ​ക്ക​ള്‍​ക്ക്​ ചാ​മ്ബ്യ​ന്‍​സ്​ ലീ​ഗ്​ പു​തി​യ സീ​സ​ണി​ല്‍ ഞെ​ട്ടി​ക്കു​ന്ന തോ​ല്‍​വി​യോ​ടെ തു​ട​ക്കം. സ്​​കോ​ര്‍ 2-3. 10 ക​ളി​ക്കാ​ര്‍​ക്ക്​ പു​റ​മെ ഒ​മ്ബ​ത്​ ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ്​ വ​ന്ന​തോ​ടെ എ​ല്ലാം ത​ക​ര്‍​ന്നെ​ന്ന്​ ക​രു​തി​യ​യി​ട​ത്തു​നി​ന്നാ​ണ്​ യു​ക്രെ​യ്​​നി​യ​ന്‍ ക്ല​ബ്​ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​റ്റ​ത്. 29ാം മി​നി​റ്റി​ല്‍ ടെ​ലി​യി​ലൂ​ടെ ആ​ദ്യ ഗോ​ള്‍ കു​റി​ച്ച ഷാ​ക്​​ത​റി​ന്​ 42ാം മി​നി​റ്റി​ല്‍ മാ​ന​ര്‍ സോ​ള​മ​നും സ്​​കോ​ര്‍ ചെ​യ്​​തു. അ​തി​നി​ടെ റാ​ഫേ​ല്‍ വ​രാ​നെ​യു​ടെ സെ​ല്‍​ഫ്​ ഗോ​ളും തു​ണ​യാ​യി. ര​ണ്ടാം പ​കു​തി​യി​ല്‍ ലൂ​ക്ക മോ​ഡ്രി​ച്ചും വി​നീ​ഷ്യ​സ്​ ജൂ​നി​യ​റു​മാ​യി​രു​ന്നു റ​യ​ല്‍ നി​ര​യി​ലെ സ്​​കോ​റ​ര്‍​മാ​ര്‍.
ലാ ​ലി​ഗ ക​രു​ത്ത​രാ​യ അ​ത്​​ല​റ്റി​ക്കോ​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ബ​യേ​ണി​െന്‍റ വി​ജ​യം. കി​ങ്​​സ്​​ലി കോ​മാ​ന്‍ ര​ണ്ടു​വ​ട്ടം വ​ല ച​ലി​പ്പി​ച്ച​പ്പോ​ള്‍ ഗോ​റെ​റ്റ്​​സ്​​ക​യും ടോ​ളി​സോ​യും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. തു​ല്യ ശ​ക്തി​ക​ള്‍ ഇ​ഞ്ചോ​ടി​ഞ്ച്​ പൊ​രു​തി​യ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ നി​ക്കൊ​ളാ​സ്​ ടാ​ഗ്​​ലി​യാ​ഫി​കോ​യു​ടെ സെ​ല്‍​ഫ്​ ഗോ​ളി​ല്‍ അ​യാ​ക്​​സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ മ​റി​ക​ട​ന്ന്​ ലി​വ​ര്‍​പൂ​ള്‍ വി​ല​പ്പെ​ട്ട മൂ​ന്നു പോ​യ​ന്‍​റ്​ സ്വ​ന്ത​മാ​ക്കി. പോ​ര്‍​ചു​ഗീ​സ്​ ക്ല​ബാ​യ പോ​ര്‍​​ട്ടോ​ക്കെ​തി​രെ 3-1നാ​യി​രു​ന്നു മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി​യു​ടെ വി​ജ​യം. സെ​ര്‍​ജി​യോ അ​ഗ്യൂ​റോ, ഗു​ണ്ടൊ​ഗ​ന്‍, ഫെ​റാ​ന്‍ ടോ​റ​സ്​ എ​ന്നി​വ​ര്‍ സി​റ്റി​ക്കാ​യും ലൂ​യി​സ്​ ഡ​യ​സ്​ പോ​ര്‍​​ട്ടോ​ക്കും ​ഗോ​ള്‍ നേ​ടി. റൊ​മേ​ലു ലു​ക്കാ​ക്കു ര​ണ്ടു​വ​ട്ടം വ​ല ച​ലി​പ്പി​ച്ച ക​ളി​യി​ല്‍ ജ​ര്‍​മ​ന്‍ ക്ല​ബാ​യ മൊ​ന്‍​ഷെ​ന്‍​ഗ്ലാ​ഡ്​​ബാ​ഹി​നോ​ട്​ ഇ​ന്‍​റ​ര്‍ മി​ലാ​ന്‍ 2-2ന്​ ​സ​മ​നി​ല വ​ഴ​ങ്ങി.

Related News