Loading ...

Home National

ശശികല കോട്ട ഇളകുന്നു: പന്നീര്‍സെല്‍വത്തിന് പിന്തുണ ഏറുന്നു

  • ശക്തി തെളിയിക്കാന്‍ à´Žà´‚.എല്‍.എമാരുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയുള്ള ശശികലയുടെ കത്ത് ഗവര്‍ണര്‍ നിരസിച്ചു 
 à´Ž.à´Žà´‚. അഹമ്മദ് à´·à´¾

ചെന്നൈ: അധികാര തര്‍ക്കങ്ങള്‍ക്കിടെ അണ്ണാ à´¡à´¿.à´Žà´‚.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ കെട്ടിപ്പടുത്ത ‘ചീട്ടുകൊട്ടാരം’ ഇളകിത്തുടങ്ങുന്നതായി സൂചനകള്‍. സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും പ്രമുഖ വ്യവസായിയുമായ മാഫോയ് പാണ്ഡ്യരാജനും മറ്റ് മൂന്ന് ലോക്സഭ അംഗങ്ങളും അണ്ണാ à´¡à´¿.à´Žà´‚.കെ വക്താവ് സി. പൊന്നയ്യനും കാവല്‍ മുഖ്യമന്ത്രി പന്നീര്‍സെല്‍വത്തിനൊപ്പമത്തെി. കൃഷ്ണഗിരി à´Žà´‚.പി അശോക് കുമാര്‍, നാമക്കല്‍ à´Žà´‚.പി പി.ആര്‍. സുന്ദരം, തിരുപ്പൂര്‍ à´Žà´‚.പി സത്യഭാമ എന്നിവരാണ് നയം വ്യക്തമാക്കിയത്. 
 

ജയലളിത പോലും തോറ്റ 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ നാല് അണ്ണാ à´¡à´¿.à´Žà´‚.കെ à´Žà´‚.എല്‍.എമാരില്‍ ഒരാളായിരുന്നു സുന്ദരം. അണ്ണാ à´¡à´¿.à´Žà´‚.കെയില്‍ തുറന്ന പോര് തുടങ്ങി ആറാം ദിവസമാണ് സ്വന്തം മന്ത്രിസഭയിലെ ഒരാള്‍ പന്നീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഇതോടെ പന്നീര്‍സെല്‍വം പക്ഷത്ത് ആറു à´Žà´‚.എല്‍.എമാരും അഞ്ച് à´Žà´‚.പിമാരുമായി. à´‡à´¤à´¿à´¨à´¿à´Ÿàµ† മൈലപ്പൂര്‍ à´Žà´‚.എല്‍.à´Ž മുന്‍ à´¡à´¿.ജി.പി കൂടിയായ നടരാജന്‍ പിന്തുണ പ്രഖ്യാപിച്ചതായി സൂചനയുണ്ട്. ഇരുപതോളം à´Žà´‚.എല്‍.എമാര്‍ അടുത്തദിവസങ്ങളില്‍ എത്തുമെന്നാണ് മന്ത്രി പാണ്ഡ്യരാജന്‍െറ പ്രതികരണം. രാജ്യസഭാംഗങ്ങളായ വി. മൈത്രേയന്‍, ശശികല പുഷ്പ എന്നിവര്‍ പന്നീര്‍സെല്‍വത്തിനൊപ്പമാണ്. പാണ്ഡ്യരാജന്‍െറ വിപ്ളവകരമായ കടന്നുവരവ് അമ്മയുടെ ആത്മാവിനെ സന്തോഷിപ്പിച്ചതായി പന്നീര്‍സെല്‍വം പ്രതികരിച്ചു. à´¶à´¶à´¿à´•à´² പ്രതിയായ അനധികൃത സ്വത്ത് സമ്പാദനകേസില്‍ സുപ്രീംകോടതി വിധി വരുംവരെ തീരുമാനം വൈകിപ്പിച്ച് പന്നീര്‍സെല്‍വത്തിന് അനുകൂലമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് വ്യക്തമായിരിക്കുന്നു. à´ˆ കാലതാമസത്തിനിടെ ശശികല പക്ഷത്തുനിന്നുള്ള à´Žà´‚.എല്‍.എമാരുടെ കൊഴിഞ്ഞുപോക്കാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പിന്തുണയോടെ ഗവര്‍ണര്‍ പരോക്ഷമായി നടപ്പാക്കുന്നത്. 
 

മന്ത്രിസഭാംഗം ഉള്‍പ്പെടെ നാല് മുതിര്‍ന്ന നേതാക്കളുടെ കൂടുമാറ്റം ശശികല പക്ഷത്ത് കൂടുതല്‍ വിള്ളലുണ്ടാകുന്നതിന്‍െറ സൂചനയാണ്. പിന്തുണക്കുന്ന à´Žà´‚.എല്‍.എമാരോടൊത്ത് അടിയന്തരമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്ന ശശികലയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ നിരസിച്ചു. കേസിലെ പ്രതിയായ തനിക്ക് പകരം മറ്റൊരാളെ നേതാവാക്കിയാല്‍ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമോ എന്ന് അഭ്യര്‍ഥന നടത്താനുള്ള ശശികലയുടെ  à´¨à´¾à´Ÿà´•àµ€à´¯ ശ്രമമാണ് ഗവര്‍ണര്‍ പൊളിച്ചത്. കൂടിക്കാഴ്ചക്ക് അനുമതി തേടി നല്‍കിയ കത്തില്‍ തമിഴ്നാടിന്‍െറ നന്മയെ കരുതി ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. 
 

ഇതിനിടെ കാഞ്ചീപുരം ജില്ലയിലെ മഹാബലിപുരത്തെ റിസോര്‍ട്ടുകളില്‍ കഴിയുന്ന à´Žà´‚.എല്‍.എമാരെ നേരിട്ട് സന്ദര്‍ശിച്ച് അവര്‍ വിശ്വാസം ഊട്ടി ഉറപ്പിച്ചു. അരമണിക്കൂര്‍ നീണ്ട യോഗത്തില്‍ ശശികലയോടുള്ള കൂറ് à´Žà´‚.എല്‍.എമാര്‍ വ്യക്തമാക്കിയതായി പുതിയ പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.à´Ž. സെങ്കോട്ടയ്യന്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് തടയാന്‍ ശശികല പക്ഷം പഴുതടച്ച സുരക്ഷയാണ് റിസോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയത്. ഇവിടെ വാര്‍ത്ത ശേഖരിക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരെ രണ്ട് കിലോമീറ്റര്‍ അകലെ തടഞ്ഞ് കല്ളേറുണ്ടായി. റിസോര്‍ട്ടിന് പുറത്ത് ശശികലക്ക് നേരെ നാട്ടുകാര്‍ à´’.പി.എസ് അനുകൂല മുദ്രാവാക്യം വിളിച്ചു. മദ്രാസ് ഹൈകോടതി  à´‡à´Ÿà´ªàµ†à´Ÿà´²à´¿à´¨àµ†à´¤àµà´Ÿà´°àµâ€à´¨àµà´¨àµ പൊലീസും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ 120 à´Žà´‚.എല്‍.എമാരെ മഹാബലിപുരത്തെ കൂവത്തൂര്‍ ഗോള്‍ഡന്‍ ബെ റിസോര്‍ട്ടില്‍ കണ്ടത്തെി. 
 

തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് ഇവിടെ കഴിയുന്നതെന്ന് à´Žà´‚.എല്‍.എമാര്‍ എഴുതി നല്‍കി.  à´Žà´‚.എല്‍.എമാര്‍ തടവിലല്ളെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. à´¡à´¿.à´Žà´‚.കെ സഖ്യത്തിലുള്ള മുസ്ലിംലീഗ് à´Žà´‚.എല്‍.à´Ž മുഹമ്മദ് അബൂബക്കര്‍ പന്നീര്‍സെല്‍വത്തിന്പിന്തുണ പ്രഖ്യാപിച്ചതായ വാര്‍ത്തകള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ നിഷേധിച്ചു. à´Žà´‚.കെ. സ്റ്റാലിന്‍െറ തീരുമാനത്തിനൊപ്പമാണ് തങ്ങളെന്ന് പറഞ്ഞ അദ്ദേഹം മുസ്ലിംലീഗിന് ഒരു ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടിയുമായും ശത്രുത ഇല്ളെന്നും വ്യക്തമാക്കി.  à´¤à´®à´¿à´´àµà´¨à´¾à´Ÿàµ നിയമസഭയില്‍ അണ്ണാ à´¡à´¿.à´Žà´‚.കെക്ക് 135 അംഗങ്ങളാണുള്ളത്. പന്നീര്‍സെല്‍വം പക്ഷത്ത് അദ്ദേഹമുള്‍പ്പെടെ ഏഴുപേരും ശശികലക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 128 പേരുടെയും പിന്തുണയുണ്ട്. 234 à´…à´‚à´— നിയമസഭയില്‍ ജയലളിതയുടെ മരണത്തിലൂടെ ഒരംഗത്തിന്‍െറ കുറവിനെതുടര്‍ന്ന് കേവല ഭൂരിപക്ഷത്തിന് 117 വേണം. à´ªàµà´°à´¤à´¿à´ªà´•àµà´·à´®à´¾à´¯ à´¡à´¿.à´Žà´‚.കെ (89), കോണ്‍ഗ്രസ് (8), മുസ്ലിംലീഗ് (1) സഖ്യത്തിന് -98. à´¡à´¿.à´Žà´‚.കെ സഖ്യത്തിന്‍െറ പിന്തുണ ലഭിക്കുകയും  à´¶à´¶à´¿à´•à´²à´¯à´¿à´²àµâ€à´¨à´¿à´¨àµà´¨àµ 12 അംഗങ്ങളെക്കൂടി അടര്‍ത്തിയെടുക്കുകയും ചെയ്താല്‍ പന്നീര്‍സെല്‍വത്തിന് സഭയില്‍ വിശ്വാസവോട്ട് നേടാം.

Related News