Loading ...

Home International

ജനരോഷം; അടിയന്തരാവസ്ഥ പ്രഖ്യാപനം പിന്‍വലിച്ച്‌ തായ്‌ലാന്റ്

ബാങ്കോംക്: തായ്‌ലാന്റിലെ ജനരോഷത്തില്‍ ഭയന്ന് ഭരണകൂടം അടിയന്തരാവസ്ഥ തീരുമാനം പിന്‍വലിച്ചു. ടെലിവിഷനിലൂടെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ചയാണ് പ്രഖ്യാപനം നടത്തിയത്. രാജകുടുംബത്തിന്റെ അധികാരം എടുത്തു കളഞ്ഞ് ജനാധിപത്യം പുന:സ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത്.രാജ്യത്തെ രാഷ്ട്രീയമായ അരാജകതയും അസ്വസ്ഥതയും സൃഷ്ടിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് തായ്‌ലാന്‍ഡ് ഭരണകൂടം പ്രസ്താവന ഇറക്കിയത്. മൂന്നു ദിവസത്തിനകം തങ്ങളുടെ വാദം അംഗീകരിക്കണമെന്നാണ് പ്രതിഷേധിക്കു ന്നവരുടെ ആവശ്യം. എട്ടു ദിവസങ്ങളായി തുടര്‍ച്ചായി സമരം നടക്കുകയാണ്. നിരവധി നേതാക്കളെ ഭരണകൂടം തടവിലാക്കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് പോയിട്ടില്ല. à´ªà´¾à´°àµâ€à´²à´®àµ†à´¨àµà´±à´¿à´²àµâ€ വിഷയം സംസാരിച്ച്‌ പ്രതിപക്ഷവുമായി ധാരണയിലെത്താമെന്നാണ് തായ്‌ലാന്റ് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

Related News