Loading ...

Home International

പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ വി​യ​റ്റ്നാം; ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് വീ​ട് ന​ഷ്ട​മാ​യി

ഹാ​നോ​യ്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ അ​ഭ​യം തേ​ടേ​ണ്ടി വ​ന്നു. 105 പേ​രാ​ണ് പ്ര​ള​യ​ത്തി​ല്‍ ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ട​ത്. ഇ​തു​വ​രെ 50 ല​ക്ഷ​ത്തോ​ളം പേ​രെ പ്ര​ള​യം ദു​രി​ത​ത്തി​ലാ​ഴ്ത്തി എ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍.

രാ​ജ്യ​ത്തെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ സൈ​നി​ക​ര്‍ അ​ട​ക്കം പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലി​ല്‍ മരണപ്പെട്ടു. മി​ക്ക​യി​ട​ത്തും റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ് എ​ന്ന് റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു. à´•â€‹à´´à´¿â€‹à´žàµà´ž ഒ​രാ​ഴ്ച​യാ​യി വി​യ​റ്റ്നാ​മി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​നി​യും മ​ഴ ക​ന​ക്കു​മെ​ന്നും മ​ണ്ണി​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.

ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട്ട​മാ​യി. 7,000 ഹെ​ക്ട​റി​ലെ കൃ​ഷി ന​ശി​ക്കു​ക​യും, നൂ​റു ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

Related News