Loading ...

Home National

'അടിഞ്ഞുകൂടിയ ജാതിവെറിയുടെയും സ്ത്രീവിരോധത്തിന്‍റെയും ഫലം'; ഹാഥ്റസ് പീഡനത്തിന്‍റെ റിപ്പോര്‍ട്ട് പുറത്ത്

ഹാഥ്റസില്‍ ദലിത് യുവതി കൂട്ടബലാല്‍സംഘത്തിന് ഇരയായി ​കൊലചെയ്യപ്പെട്ട സംഭവത്തിന്‍റെ വസ്തുതാ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്പിള്‍ മൂവ്മെന്റാണ് (NAPM) റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 19 വയസ്സുള്ള ദലിത് യുവതിയാണ് ഉന്നതജാതിയിലുള്ളവരാല്‍ നാവറുക്കപ്പെട്ട് ക്രൂര പീഡിനത്തിനിരയായി കൊലചെയ്യപ്പെട്ടത്.മനുഷ്യാവകാശ പ്രവര്‍ത്തക മേധാ പട്കര്‍, എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മണിമാല തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഹാഥ്റസിലെ ഇരയുടെ ​ഗ്രാമം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.മഹാരാഷ്ട്രയിലെ ഖൈര്‍ലഞ്ജി കൊലപാതകത്തിന് 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഹാഥ്റസില്‍ ദലിത് യുവതി ബലാല്‍സംഘത്തിനും കൊലപാതകത്തിനും ഇരയായിരിക്കുന്നു. ജാതിവെറിയും സ്ത്രീവിരോധവും അനീതിയും അടിഞ്ഞുകൂടിയതിന്‍റെ ഫലമാണ് ഈ സംഭവവുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

അഞ്ചും നാലും ആളുകളടങ്ങിയ രണ്ട് ​ഗ്രൂപ്പുകളായാണ് ഒക്ടോബര്‍ ഒമ്ബതിന് ഈ സംഘം ഇരയുടെ വീട് സന്ദര്‍ശിച്ചത്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്തു. ഈ ​ഗ്രാമത്തിലെ ദലിതുകള്‍ പതിറ്റാണ്ടുകളായി മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാവുന്നവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.ഉന്നതജാതിക്കാരായ ഠാക്കൂര്‍ സമുദായം ദലിതുകളെ കാര്‍ഷിക തൊഴിലാളികളായാണ് ഉപയോ​ഗിച്ചിരുന്നത്. കന്നുകാലി വളര്‍ത്തലിലൂടെയാണ് അവര്‍ വരുമാനം കണ്ടെത്തിയിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1990കളില്‍ മായാവതിയുടെ കാലത്ത് അഞ്ച് ബി​ഗാസ് ഭൂമി ഉണ്ടായിരുന്ന ഒരു ദലിത് കുടുംബത്തിന് ഇപ്പോള്‍ കേവലം 3.5 ബി​ഗാസ് ഭൂമി മാത്രമാണ് കൈവശമുള്ളത്. ബാക്കിയെല്ലാം ബ്രാ​ഹ്മിണ്‍ കുടുംബം കൈയ്യേറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് മറ്റൊരു സംഭവവും ചൂണ്ടികാണിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കൊലചെയ്യപ്പെട്ട കുട്ടിയുടെ മുത്തച്ഛനെ പ്രതികളുടെ മുത്തച്ഛന്‍ അക്രമിക്കുകയും കൈ മുറിച്ചുകളയുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി യാതൊരു സംഘര്‍ഷവും നടന്നിട്ടില്ല. സെപ്തംബര്‍ 14ന് നടന്ന ഈ സംഭവം അപ്രതീക്ഷിതവും നീതീകരിക്കാനാവാത്തതുമാണ്, റിപ്പോര്‍ട്ട് പറയുന്നുഎ.എം.യു ജെ.എന്‍.എം.സി ആശുപത്രിയുടെ വീഴ്ചയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.കുട്ടിയുടെ ശരീരം മുഴുവനും ഉടനെ പരിശോധിക്കേണ്ട ഡോക്ടര്‍മാര്‍ ലൈം​ഗിക പീഡനം നടന്നോയെന്ന് പരിശോധിച്ചില്ല. കുടുംബത്തോട് ഒന്നും ചോദിച്ചറിഞ്ഞതുമില്ല. പീഡനത്തിനിരയായ കുട്ടി തന്നെ തുറന്ന് പറയുകയായിരുന്നു. ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം സമയം കളയുകയായിരുന്നുവെന്നും വൈകിയുള്ള പരിശോധയില്‍ പീഡനം തെളിയിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related News