Loading ...

Home Australia/NZ

മൂന്നാഴ്​ചക്കകം ന്യൂസ്‌ലാന്റിൽ സര്‍ക്കാര്‍ രൂപവത്​കരിക്കും -ജസീന്ത ആര്‍ഡേൻ

ഓക്​​ലാന്‍ഡ്​: മൂന്നാഴ്​ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്​കരിക്കാന്‍ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടിയ ന്യൂസിലന്‍ഡ്​ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കോവിഡ്​ മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും  സമ്പദ്​വ്യവസ്ഥയുടെ ഉത്തേജനത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്​ വന്‍ വിജയം.വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്​കരിക്കും. ആര്‍ഡന്റെ  ലേബര്‍പാര്‍ട്ടിക്ക്​ 49 ശതമാനം വോട്ടു ലഭിച്ചതോടെ  ഒറ്റക്ക്​ ഭരിക്കാനുള്ള ഭൂരിപക്ഷമായി.അതേസമയം, പ്രധാന എതിരാളികളായ നാഷനല്‍ പാര്‍ട്ടിക്ക്​ 27 ശതമാനം വോട്ടെ  നേടാനായുള്ളൂ. 24 വര്‍ഷം മുൻപ് ​ പ്രാതിനിധ്യ വോട്ടിങ്​   à´¸à´®àµà´ªàµà´°à´¦à´¾à´¯à´‚ നിലവില്‍ വന്ന ശേഷം ആദ്യമായാണ്​ ഒരു പാര്‍ട്ടിക്ക്​ ഒറ്റക്ക്​ ഭൂരിപക്ഷം ലഭിക്കുന്നത്​. 

Related News