Loading ...

Home International

പ്രളയവും ഉരുള്‍പ്പൊട്ടലും; വിയറ്റ്‌നാമില്‍ 90 മരണം

ഹാനോയ്: à´•à´´à´¿à´žàµà´ž രണ്ടാഴ്ചയായിതുടരുന്ന മഴയും മണ്ണിടിച്ചിലിലും വിയറ്റ്‌നാമില്‍ ഇതുവരെ 90 പേര്‍ മരിച്ചു. 30 പേരെ കാണാതായിട്ടുണ്ട്. മധ്യവിയറ്റ്‌നാമിലാണ് മഴ ശക്തമായിട്ടുള്ളത്. ക്വാങ് ത്രൈ, തുവാ തെയ്ന്‍ ഹു, ക്വാങ്‌നാം തുടങ്ങിയ പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളത്.ഇന്ന് രാവിലെ ഹാ തിന്‍ഹ് പ്രദേശത്തുനിന്ന് 37,500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 1,21,280 പേരാണ് à´ˆ പ്രദേശത്ത് പ്രളയബാധിതരായിട്ടുള്ളത്.ഒക്ടോബര്‍ 6നു ശേഷം 5,31,800 കന്നുകാലികളും ഇറച്ചിക്കോഴികളും മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.മഴയും മണ്ണൊലിപ്പും ഉരുള്‍പ്പൊട്ടലിലും രാജ്യത്തെ നിരവധി ഹൈവേകള്‍ തകര്‍ന്നിട്ടുണ്ട്.പല പ്രവിശ്യകളിലും സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. പല പ്രദേശങ്ങളിലും 600à´Žà´‚à´Žà´‚ വരെ മഴയും പ്രതീക്ഷിക്കുന്നുണ്ട്.

Related News