Loading ...

Home Kerala

കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; റെഡ് അലര്‍ട്ട്

പത്തനംതിട്ട: നീരൊഴുക്ക് ശക്തമായതോടെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടില്‍ അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായിട്ടാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായത്. അണക്കെട്ടിലെ അനുവദനീയമായ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിലുള്ളവര്‍ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related News