Loading ...

Home International

തടവുകാരെ കൈമാറി യമനും ഹൂതി വിമതരും; അമേരിക്കന്‍ പൗരന്മാരെയും മോചിപ്പിച്ചു

ന്യൂയോര്‍ക്ക്: യമനിലെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ രണ്ട് അമേരിക്കന്‍ പൗരന്മാരെ വിട്ടയച്ചു. യമന്‍ ഭരണകൂടം പിടികൂടി തടവിലാക്കിയ വിമതന്മാരേയും വിമതന്മാര്‍ തടവിലാക്കിവച്ചിരുന്ന യമന്‍പൗരന്മാരേയും പരസ്പരം വിട്ടയച്ചതിനൊപ്പമാണ് അമേരിക്കന്‍ പൗരന്മാരും മോചിതരായത്.200 ഹൂതികളെ മോചിപ്പിച്ചതിന് പിറകേയാണ് അമേരിക്കന്‍ പൗരന്മാരെയടക്കം മോചിപ്പിക്കാന്‍ ഹൂതികളും നിര്‍ബന്ധിതരായത്. യമനും ഹൂതികളും ചേര്‍ന്ന് 1000ലധികം പേരെയാണ് കൈമാറിയിരിക്കുന്നത്.മൂന്നു വര്‍ഷങ്ങളായി രണ്ട് അമേരിക്കന്‍ പൗരന്മാര്‍ യമനിലെ വിമതന്മാരായ ഹൂതികളുടെ പിടിയിലായിരുന്നു. മനുഷ്യാവകാശ രംഗത്തെ പ്രവര്‍ത്തകയായ സാന്ദ്രാ ലോലി, വ്യാപാരിയായ മൈക്കിള്‍ ഗിദാദാ എന്നിവരെയാണ് മോചിപ്പിച്ചത്. à´‡à´µà´°àµâ€à´•àµà´•àµŠà´ªàµà´ªà´‚ പിടികൂടപ്പെട്ടിരുന്ന ബിലാല്‍ ഫാത്തീനെ മുന്നേ മോചിപ്പിച്ചിരുന്നു. 2015ലാണ് ഹൂതി വിമതര്‍ ശക്തമായ ആക്രമണം ഭരണകൂടത്തിനെതിരെ ആരോപിച്ചത്.

Related News