Loading ...

Home National

എച്ച്‌.ബി.ഒ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: എച്ച്‌.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഡിസംബര്‍ 15ഓടെയാണ് സംപ്രേഷണം അവസാനിപ്പിക്കുക. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ ചേക്കേറിയതും കോവിഡ് പ്രതിസന്ധിയുമെല്ലാമാണ് തീരുമാനത്തിന് കാരണം. ബാര്‍ക്കിന്റെ കണക്കില്‍ സ്റ്റാര്‍ മൂവീസ്, സോണി പിക്‌സ് എന്നീ ചാനലുകളെക്കാള്‍ ഏറെ കുറവാണ് എച്ച്‌.ബി.ഒയുടെ പ്രേക്ഷകര്‍.കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്, പോഗോ, സി.എന്‍.എന്‍ ഇന്റര്‍നാഷണല്‍ ചാനലുകള്‍ ഇന്ത്യയില്‍ തുടരുമെന്നും വാര്‍ണര്‍ മീഡിയ അറിയിച്ചു. രണ്ട് പതിറ്റാണ്ട് കാലത്തെ സംപ്രേഷണമാണ് എച്ച്‌.ബി.ഒ അവസാനിപ്പിക്കുന്നത്.

Related News