Loading ...

Home sports

ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു; കൊല്‍ക്കത്തയെ ഇനി ഇയോന്‍‌ മോര്‍ഗന്‍ നയിക്കും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. ആരാധകരുടെ നിരന്തര ആവശ്യം പോലെ ഇനി കൊല്‍ക്കത്തയെ ഇംഗ്ലണ്ട് താരം ഇയോന്‍ മോര്‍ഗന്‍ നയിക്കും. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതെന്നാണ് വിശദീകരണം.വെള്ളിയാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇയോന്‍ മോര്‍ഗനായിരിക്കും കൊല്‍ക്കത്തയെ നയിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം കാര്‍ത്തിക് ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു."ടീമിനെ മുന്നിലെത്തിച്ച ഡി.കെയെ പോലുള്ള ക്യാപ്റ്റനെ ലഭിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ഇതുപോലുള്ള ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തെപ്പോലൊരാള്‍ക്ക് വളരെയധികം ധൈര്യം ആവശ്യമാണ്. കാര്‍ത്തിക്കിന്റെ തീരുമാനത്തില്‍ ആശ്ചര്യമുണ്ടെങ്കിലും അത് മാനിക്കുന്നുവെന്നും ടീം സിഇഒ വെങ്കി മൈസൂര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2020 സീസണില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാല് വിജയമാണ് ദിനേഷ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നേടിയത്. പോയിന്റ് പട്ടികയില്‍ ടീം നാലാം സ്ഥാനത്താണ്.അവസാന മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ 82 നാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. ടീമിന്റെ ആദ്യ മത്സരം മുതല്‍ കാര്‍ത്തിക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാര്‍ത്തിക്കിന് പകരം മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരും പ്രമുഖ താരങ്ങളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പിന്മാറ്റം.കാര്‍ത്തിക്കിന്റെ ഇതുവരെയുള്ള പ്രകടനത്തിലും ലൈനപ് സെലക്ഷനിലും ആരാധകര്‍ തൃപ്തരല്ല. ഏഴ് മത്സരങ്ങളില്‍ 108 റണ്‍സാണ് ഇതുവരെയുള്ള സമ്ബാദ്യം. ഒരു മത്സരത്തില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി തികച്ചത്.

Related News