Loading ...

Home health

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നെയ്യ്

വരണ്ട ചര്‍മം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട് നെയ്യ്. നെയ്യ് കഴിക്കുന്നതും പുറമേ പുരട്ടുന്നതും ചര്‍മത്തിലെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സഹായിക്കും. വരണ്ട ചര്‍മത്തില്‍ ഒന്നു രണ്ടു തുള്ളി നെയ്യ് പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തില്‍ ഒരു സംരക്ഷണ കവചം പോലെ പ്രവര്‍ത്തിക്കുകയും ചര്‍മത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കുകയും ചെയ്യും.നെയ്യ് കൊണ്ട് കുളിക്കാനുള്ള എണ്ണ തയാറാക്കാമെന്ന് നിങ്ങള്‍ക്കറിയാമോ?. കുളിക്കുന്നതിനു മുന്‍പ് എണ്ണ ശരീരത്തില്‍ പുരട്ടുന്ന ശീലമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ എണ്ണ നിങ്ങള്‍ പരീക്ഷിക്കണം. അഞ്ച് ടേബിള്‍ സ്പൂണ്‍ നെയ്യെടുത്ത് അതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഫ്ലേവറിലുള്ള എസന്‍ഷ്യല്‍ ഓയില്‍ പത്തുതുള്ളി ഒഴിക്കുക. അത് നന്നായി യോജിപ്പിച്ച്‌ ശരീരത്തില്‍ പുരട്ടുക. അതിനു ശേഷം കുളിച്ചാല്‍ ചര്‍മം മൃദുവാകും.പ്രകൃതിദത്തമായ ഒരു ലൂബ്രിക്കന്റാണ് നെയ്യ്. അതുകൊണ്ടുതന്നെ ചുണ്ടിന്റെ വരള്‍ച്ച മാറ്റാനും തിളക്കം നല്‍കാനും മൃദുവായിരിക്കാനും നെയ്യ് സഹായിക്കും. ഇനി കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണമുണ്ടെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല, അല്‍പം നെയ്യുണ്ടെങ്കില്‍ വളരെ വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഒന്നോ രണ്ടോ തുള്ളി നെയ്യെടുത്ത് കണ്ണിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം അല്‍പം പോലും കണ്ണിനകത്തേക്കു വീഴരുത്. ദിവസവും കണ്ണിനു ചുറ്റും നെയ്യ് ഉപയോഗിച്ച്‌ മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Related News