Loading ...

Home Kerala

ക്രിമിനല്‍ കേസ്​ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്​ ചോര്‍ത്തി നല്‍കുന്നത്​ അനുവദിക്കാനാവില്ല -ഹൈകോടതി

കൊ​ച്ചി: ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യും അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ ചോ​ര്‍​ത്തി ന​ല്‍​കി ച​ര്‍​ച്ച​യാ​ക്കു​ന്ന പ്ര​വ​ണ​ത​ക്ക്​ അ​ന്ത്യം കു​റി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. പൊ​തു​സ​മൂ​ഹം ശ്ര​ദ്ധി​ക്കു​ന്ന ഗൗ​ര​വ​മു​ള്ള കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ര്‍​ത്തി ന​ല്‍​കി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ഒ​രു കേ​സി​ല്‍ പ്ര​തി ജോ​ളി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ച വി​ധി​ന്യാ​യ​ത്തി​ലാ​ണ്​ ജ​സ്​​റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്​​ണന്റെ  മു​ന്ന​റി​യി​പ്പ്.

അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കും​വ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്​ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നും ഇ​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്നും മു​​രു​കേ​ശ​ന്‍ കേ​സി​ല്‍ ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​താ​ണ്. എ​ന്നാ​ല്‍, സെ​ന്‍​സേ​ഷ​ന​ല്‍ കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തിന്റെ  വി​ശ​ദാം​ശ​ങ്ങ​ള്‍ ദി​വ​സ​വും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​രു​ക​യാ​ണ്. പൊ​ലീ​സി​നു​ ന​ല്‍​കു​ന്ന ​കു​റ്റ​സ​മ്മ​ത​മൊ​ഴി നി​യ​മ​ത്തിന്റെ  ക​ണ്ണി​ല്‍ ശ​ക്ത​മാ​യ തെ​ളി​വാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത​ല്ല.

ത​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​ത്തി​ന്​ ആ​ധി​കാ​രി​ക​ത വ​രു​ത്താ​ന്‍ ചി​ല​മാ​ധ്യ​മ​ങ്ങ​ള്‍ പൊ​ലീ​സി​നെ​യ​ട​ക്കം ഉ​ദ്ധ​രി​ക്കാ​റു​ണ്ട്. ക്രി​മി​ന​ല്‍ കു​റ്റാ​ന്വേ​ഷ​ണ​ത്തിന്റെ  അ​ടി​സ്ഥാ​ന​മ​റി​യു​ന്ന​വ​ര്‍ ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ നാ​ണ​ക്കേ​ടു​കൊ​ണ്ട്​ അ​വ​ഗ​ണി​ക്കു​ക​യാ​ണ്​ പ​തി​വ്​. ​അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്​ അ​ച്ച​ട​ക്ക​ലം​ഘ​ന​വും കോ​ട​തി​ക​ള്‍​ക്ക്​ മേ​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​ക്ക​ലു​മാ​ണെ​ന്ന്​ ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാം മു​റ ഉ​പ​യോ​ഗി​ച്ചു​വ​രെ ശേ​ഖ​രി​ക്കു​ന്ന à´ˆ ​തെ​ളി​വു​ക​ള്‍ കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്ക​ണ​മെ​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ ശ​രി​യെ​ന്ന്​ ധ​രി​​ച്ചി​രി​ക്കു​ന്ന പൊ​തു​ജ​ന​ത്തി​ന്​ ഇ​തി​ന്​ വി​രു​ദ്ധ​മാ​യ വി​ധി​യു​ണ്ടാ​കുമ്പോ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​വും. കോ​ട​തി​വി​ധി തെ​റ്റാ​ണെ​ന്ന്​ പൊ​തു​ജ​നം വി​ല​യി​രു​ത്താ​നു​മി​ട​യാ​ക്കും.ച​ട്ടം ലം​ഘി​ക്കു​ന്ന​വ​രെ എ​ങ്ങ​നെ നേ​രി​ട​​ണ​മെ​ന്ന്​ കോ​ട​തി​ക്ക​റി​യാം. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​ക​രു​തെ​ന്ന നി​യ​മം ലം​ഘി​ച്ചാ​ല്‍ പൊ​ലീ​സാ​യാ​ലും  മാ​ധ്യ​മ​ങ്ങ​ളാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. ഉ​ത്ത​ര​വ്​ à´¡à´¿.​ജി.​പി​ക്ക്​ കൈ​മാ​റാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ട​തി, പൊ​ലീ​സിന്റെ  ഭാ​ഗ​ത്തു​നി​ന്ന്​ നി​യ​മ​ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.


Related News