Loading ...

Home International

കോവിഡ് വാക്‌സിന്‍;പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നൽകി ചൈന

പരീക്ഷണ ഘട്ടത്തിലുള്ള കൊറോണ വൈറസ് വാക്‌സിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ചൈന. വിദേശ രാജ്യങ്ങളില്‍ പഠനത്തിന് പോകുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം ഇത് സുരക്ഷയും ധാര്‍മികതയും ചോദ്യം ചെയ്യുന്നതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ മരുന്നാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്ന ചൈനയുടെ അഞ്ച് വാക്‌സിനുകളില്‍ ഉള്‍പ്പെടുന്നതാണ് ബയോടെക് ഗ്രൂപ്പിന്റെ രണ്ട് മരുന്നുകള്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറം രാജ്യങ്ങളിലേക്ക് വിടുന്ന ചൈനീസ് കമ്ബനികളുടെ ജീവനക്കാര്‍ക്കും സിഎന്‍ബിജി വാക്‌സിന്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ സര്‍വെയിലൂടെ 1,68,000ത്തിലധികം കുട്ടികള്‍ വാക്‌സിനെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് നേരത്തെ സിഎന്‍ബിജി വെബ്‌സൈറ്റില്‍ അവകാശപ്പെട്ടിരുന്നു. വാക്‌സിന്‍ ഫലപ്രദമാണെങ്കില്‍ ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കും പഠിക്കാനായി പോകുന്ന കുട്ടികളെ അത് സംരക്ഷിക്കുമെന്ന് വൈദ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതേസമയം മരുന്ന് ഫലപ്രദമല്ലെങ്കില്‍ ഒരു തെറ്റായ സുരക്ഷാബോധമാണ് ആളുകള്‍ക്ക് അത് നല്‍കുന്നത്. അതിനാല്‍ വാക്‌സിനെടുത്തവരെ കൃത്യമായി ട്രാക്ക് ചെയ്യണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

Related News