Loading ...

Home International

'കോവിഡ്​ വാക്​സിന്​ ആരോഗ്യവാന്‍മാരായ ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണം'

ന്യൂഡല്‍ഹി: ആരോഗ്യവാന്‍മാരായ ​ചെറുപ്പക്കാര്‍ക്ക്​ 2022 ഒാടെ മാത്രമേ കോവിഡ്​ വാക്​സിന്‍ ലഭ്യമാകൂവെന്ന്​ ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ശാസ്​ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍. 'വാക്​സിനേഷന്‍ തുടങ്ങേണ്ടത്​ ആരോഗ്യ പ്രവര്‍ത്തകരിലും മുന്‍നിര പോരാളികളിലുമാണെന്ന്​ എല്ലാവരും അംഗീകരിക്കുന്നു. ശേഷം ഹൈറിസ്​ക്​ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക്​ ലഭ്യമാക്കണം. പിന്നീട്​ മറ്റുളളവര്‍ക്കും' -അവര്‍ പറഞ്ഞു.

വാക്​സിനേഷന്‍ നല്‍കുന്നത്​ സംബന്ധിച്ച്‌​ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്​. എന്നാല്‍ ഞാന്‍ കരുതുന്നു ആരോഗ്യമുള്ള യുവജനങ്ങള്‍ വാക്​സിന്‍ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കണം. à´µà´¾à´•àµâ€‹à´¸à´¿à´¨àµâ€ ഫലപ്രദമായതിനുശേഷം വാക്​സിനേഷന്‍ എവിടെനിന്ന്​ തുടങ്ങണമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്​.
സുരക്ഷിതവും ഫലപ്രദവുമായ വാക്​സിന്‍ ലഭ്യമാകണമെങ്കില്‍ 2021 വരെ കാത്തിരിക്കണം. അവ പരിമിതമായി മാത്രമേ ലഭ്യമാകൂ. കൂടാതെ ഹൈറിസ്​ക്​ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്​ വാക്​സിന്‍ ആദ്യം ലഭ്യമാക്കുകയും വേണം. ജനുവരി ആദ്യമോ ഏപ്രില്‍ ആദ്യമോ ലഭ്യമാക്കുമെന്നാണ്​ ചിന്തിക്കുന്നത്​. എന്നാല്‍ ആ സമയത്തിനുള്ളില്‍ എല്ലാം സാധാരണ നിലയിലാകുമെന്ന്​ ചിന്തിക്കാന്‍ കഴിയില്ല -അവര്‍ പറഞ്ഞു.രാജ്യങ്ങള്‍ വാക്​സിനേഷന്​ ആദ്യം പരിഗണന നല്‍കുന്നത്​ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്​​. ചൈന ജൂലൈയോടെ സൈന്യത്തിനും പിന്നീട്​ സര്‍ക്കാര്‍ ഉദ്യോഗസ്​ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്​സിന്‍ ലഭ്യമാക്കുമെന്ന്​ കരുതുന്നു. റഷ്യ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യ പരിഗണന നല്‍കുക. ഇന്ത്യയില്‍ ആരോഗ്യ പ്രശ്​നങ്ങള്‍ നേരിടുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായിരിക്കും ആദ്യ പരിഗണന നല്‍കുകയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു. ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന.

Related News