Loading ...

Home National

ഡല്‍ഹിയില്‍ അപകടകരമായ വായു മലിനീകരണ നിരക്ക് : ഡീസല്‍ ജനറേറ്ററുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായു മലിനീകരണ തോത് കൂടുതല്‍ വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് വളരെ മോശം അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍.കെ പുരം, ആനന്ദ് വിഹാര്‍, വസീര്‍പുര്‍,എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത മലിനീകരണ തോത് യഥാക്രമം 309, 313, 339 എന്നിങ്ങനെയാണ്. അപകടകരമായ അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുന്ന അതിനെതുടര്‍ന്ന് ഡീസല്‍ ജനറേറ്ററുകള്‍ ഇന്നുമുതല്‍ നിരോധിച്ചിട്ടുണ്ട്. ഇന്നലെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് സൂചികയില്‍ 276 ആയിരുന്നു. 0-50 വരെ നല്ലത്, 51-100 തൃപ്തികരം, 101-200 വരെ മിതാവസ്ഥ, 201-300 വരെ മോശം, 301-400 വരെ വളരെ മോശം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.ബുധനാഴ്ച ഡല്‍ഹിയിലെ കാറ്റിന്റെ വേഗത കുറവായിരുന്നതിനാല്‍ അവിടുത്തെ അന്തരീക്ഷ മലിനീകരണ തോത് മോശത്തില്‍ നിന്നും വളരെ മോശത്തിലേക്കും നേരെ തിരിച്ചും മാറിക്കൊണ്ടിരുന്നുവെന്ന് ഇന്ത്യന്‍ മീറ്റിയിറോളജിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ തലവന്‍ കുല്‍ദീപ് ശ്രീവാസ്തവ വ്യക്തമാക്കി. മഞ്ഞുകാലം കൂടി എത്തുന്നതോടെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്.

Related News