Loading ...

Home USA

ടെക്‌സസില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം കനത്ത പോളിംഗ്

ഓസ്റ്റിന്‍: നവംബര്‍ 3ന് അമേരിക്കയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് ടെക്‌സസ് സംസ്ഥാനത്ത് ഒക്ടോബര്‍ 13 ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു.സംസ്ഥാനത്തുടനീളം പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ രാവിലെ ആറുമണിയോടെ തന്നെ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തോടെയാണ് വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വോട്ടു ചെയ്യാനെത്തിയത്. പത്തും പതിനഞ്ചും മിനിട്ടാണ് ഓരോ വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്തുവാന്‍ വേണ്ടി വന്ന സമയം.ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യം നിലനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഗവര്‍ണര്‍ ഗ്രോഗ് ആബെട്ടിന്റെ നേതൃത്വത്തില്‍ നടക്കുമ്ബോള്‍, ഡമോക്രാറ്റിക് പാര്‍ട്ടി ഒറ്റകെട്ടായാണ് സംസ്ഥാനത്തു അട്ടിമറിക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.ടെക്‌സസില്‍ നിന്നും രണ്ടു യുഎസ് സെനറ്റ് അംഗങ്ങളാണുള്ളത്. നവംബര്‍ 3ന് ഒരു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലുള്ള യുഎസ് സെനറ്റര്‍ ജോണ്‍ കോന്നന്‍ (റിപ്പബ്ലിക്ക്), ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി എം. ജെ. ഹെഗറുമായാണ് മത്സരം. 2018 ല്‍ നടന്ന യുഎസ് സെനറ്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ ടെഡ്ക്രൂസ്, ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കയെ പരാജയപ്പെടുത്തിയിരുന്നു. ടെക്‌സസില്‍ 2016 നേക്കാള്‍ 1.8 മില്യണ്‍ വോട്ടര്‍മാരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .ഹൂസ്റ്റണിലും ഡാലസിലും റിക്കാര്‍ഡ് നമ്ബര്‍ വോട്ട് രേഖപ്പെടുത്തി. ഹാരിസ് കൗണ്ടി (128000) ട്രാവിസ് കൗണ്ടി (33700), ഡാലസ് കൗണ്ടി (56527).

Related News