Loading ...

Home Europe

കോവിഡ് വ്യാപനം; പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഇറ്റലി

ഇറ്റലി: കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച്‌ ഇറ്റലി. പ്രധാനമന്ത്രി ജൂസപ്പേ കോണ്‍തെയും ആരോഗ്യമന്ത്രി റോബര്‍തോ സ്‌പെറന്‍സയും ചൊവ്വാഴ്ച രാവിലെ പുതിയ ഉത്തരവില്‍ ഒപ്പുവച്ചു. അടുത്ത 30 ദിവസത്തേക്കാണ് ഉത്തരവിന്റെ കാലാവധി.വീടിനുള്ളിലോ പുറത്തോ നടത്തുന്ന പാര്‍ട്ടികളില്‍ പുറത്തുനിന്നുള്ള ആറിലധികംപേരെ പ്രവേശിപ്പിക്കാന്‍ അനുമതിയില്ല. റസ്റ്ററന്റുകള്‍, ബാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, പിസ വില്‍പ്പനശാലകള്‍ ഉള്‍പ്പെടെയുള്ളവ അര്‍ദ്ധരാത്രിക്കു ശേഷം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. കൂട്ടംകൂടി നിന്നുകൊണ്ടുള്ള ഭക്ഷണ- പാനീയ ഉപഭോഗത്തിനും നിരോധനമുണ്ട്. ഡിസ്‌കോ ശാലകളും നൈറ്റ്ക്ലബ്ബുകളും പ്രവര്‍ത്തിക്കില്ല.

നിലവിലുള്ള കോവിഡ്- 19 പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി വിവാഹങ്ങള്‍, ശവസംസ്‌ക്കാരം, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവ അനുവദിക്കും. ഇവയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.എല്ലാവരും എല്ലായ്‌പ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അടച്ചിട്ടിരിക്കുന്ന പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് കര്‍ശനമാക്കിയിട്ടുണ്ട്. ഒരു വീടിനുള്ളിലെ സ്ഥിരതാമസക്കാര്‍ പുറത്തുള്ളവരുമായി ഇടപെടുമ്ബോഴും മാസ്‌ക് നിര്‍ബന്ധമാണ്.ആറു വയസിനു താഴെയുള്ള കുട്ടികള്‍, മാസ്‌ക് ധരിക്കാനാവാത്ത തരത്തില്‍ വൈകല്യമുള്ളവര്‍, കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരൊഴികെ എല്ലാവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.

ഇറ്റാലിയന്‍ നാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയോ ഇറ്റാലിയന്‍ പാരാലിംപിക് കമ്മിറ്റിയോ അനുവദിച്ചിട്ടില്ലാത്ത അമേച്വര്‍ തലത്തിലുള്ള കായിക മത്സരങ്ങള്‍ കളിക്കുന്നതിന് നിരോധനമുണ്ട്. സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കാഴ്ചക്കാരായി പങ്കെടുക്കാവുന്നതാണ്. സ്റ്റേഡിയത്തിന്റെ മൊത്തം ശേഷിയുടെ 15% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കാണികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും പ്രവേശന കവാടത്തില്‍ താപനില പരിശോധനയ്ക്ക് വിധേയമാവുകയും വേണം.

ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ കലാവധി 14 ദിവത്തില്‍ നിന്ന് 10 ദിവസമായി കുറച്ചു.സിനിമ, നാടകം, സംഗീതക്കച്ചേരികള്‍ എന്നിവയില്‍ കാഴ്ചക്കാരായി പങ്കെടുക്കുന്നവരുടെ എണ്ണം പൊതുസ്ഥലത്ത് ആയിരമായും ഓഡിറ്റോറിയങ്ങളില്‍ 200 ആയും നിജപ്പെടുത്തി.

Related News