Loading ...

Home sports

ക്യാപ്‌റ്റന്‍ കൂള്‍ ദേഷ്യപ്പെട്ടു; മത്സരത്തില്‍ വൈഡ് പിന്‍വലിച്ച്‌ അംപയര്‍, വ്യാപക വിമര്‍ശനം

ദുബായ്: അതീവ സമ്മര്‍ദ്ദമുള‌ള നിമിഷങ്ങളിലും തന്റെ ക്ഷമ കൈവിടാതെ ടീമിനെ നിയന്ത്രിച്ച്‌ കൊണ്ടുപോകുന്ന മികച്ച ക്യാപ്‌റ്റനാണ് എം.എസ് ധോണി. കളിയുടെ സമ്മര്‍ദ്ദം മുഖത്ത് കാണാത്തതിനാല്‍ 'ക്യാപ്‌റ്റന്‍ കൂള്‍' എന്ന വിളിപ്പേരും കിട്ടി. എന്നാല്‍ ചൊവ്വാഴ്‌ച ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദുമായി നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ ധോണിയുടെ പ്രവര്‍ത്തി വലിയ വിമര്‍ശനമാണ് ക്രിക്ക‌റ്റ് ആരാധകരില്‍ നിന്നുമുണ്ടാക്കിയത്. ടോസ് നേടി കളിയില്‍ ആദ്യം ബാ‌റ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ 6 വിക്ക‌റ്റ് നഷ്‌ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാ‌റ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്ക‌റ്റ് നഷ്‌ടത്തില്‍ 147 റണ്‍സ് നേടാനേ കഴിഞ്ഞുള‌ളു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗിന്റെ അവസാന ഓവറില്‍ 28 റണ്‍സാണ് വേണ്ടിയിരുന്നത്. ബാ‌റ്റ് ചെയ്‌തിരുന്ന സണ്‍റൈസേഴ്‌സ് താരം റഷീദ് ഖാന്‍ കൂ‌റ്റന്‍ അടികള്‍ക്ക് ശ്രമിക്കുകയായിരുന്നു. ആ സമയമാണ് അസാധാരണമായ സംഭവമുണ്ടായത്. പന്ത് എറിഞ്ഞ ശാര്‍ദ്ദുല്‍ ധാക്കൂര്‍ ഓഫ്‌സൈഡിലേക്ക് വൈഡ് ലൈനിനു പുറത്തേക്ക് യോര്‍ക്കര്‍ബോള്‍ എറിഞ്ഞു. അംപയര്‍ പൗള്‍ റീഫില്‍ അത് വൈഡ് വിളിച്ചു. അടുത്ത പന്തും ശാര്‍ദ്ദുല്‍ അങ്ങനെ തന്നെ ചെയ്തു. റഷീദ് ഖാന്‍ അടിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വൈഡ് ലൈന് വെളിയിലേക്ക് പോയി. ഇതോടെ വൈഡ് ആംഗ്യം കാട്ടാന്‍ അംപയര്‍ തുനിഞ്ഞതും ധോണി അംപയറോട് ദേഷ്യപ്പെട്ടു.തുടര്‍ന്ന് അംപര്‍ പൗള്‍ റീഫില്‍ ഉയര്‍ത്തിയ കൈ താഴ്‌ത്തി.നേരത്തെ ആദ്യം ബാ‌റ്റ് ചെയ്‌ത ചെന്നൈക്ക് വേണ്ടി ഓപ്പണ‌ര്‍മാരായ സാം കുറന്‍, ഷെയിന്‍ വാട്‌സണ്‍ എന്നിവര്‍ 42 റണ്‍സ് വീതവും അമ്ബാട്ടി റായിഡു 41 റണ്‍സും നേടി. തിരികെ ബാ‌റ്റ് ചെയ്‌ത സണ്‍റൈസേഴ്‌സിന് വേണ്ടി കെയിന്‍ വില്യംസണ്‍ 57 റണ്‍സും റാഷിദ് ഖാന്‍ 8 പന്തില്‍ 14 റണ്‍സും നേടി.

Related News