Loading ...

Home National

രാജി പിൻവലിക്കും, ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം: പന്നീർസെൽവം

ചെന്നൈ: മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ എല്ലാവർക്കും സംശയമുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും തമിഴ്നാട് കാവൽ മുഖ്യമന്ത്രി à´’.പന്നീർസെൽവം. ഇത് സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. à´Ž.ഐ.à´Ž.à´¡à´¿.à´Žà´‚.കെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് പന്നീർസെൽവം  നടത്തിയ വാർത്താസമ്മേളനം.രണ്ടു ദിവസം മുമ്പ് ഗവർണർക്ക് രാജി സമർപ്പിച്ച പന്നീർസെൽവം പ്രവർത്തകർ ആവശ്യപ്പെട്ടാൽ രാജി  പിൻവലിക്കുമെന്നും അറിയിച്ചു. ഗവർണർ തമിഴ്നാട്ടിൽ തിരിച്ചെത്തിയാലുടൻ അദ്ദേഹത്തെ സന്ദർശിക്കുമെന്നും പന്നീർസെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു.രണ്ട് തവണ താൻ മുഖ്യമന്ത്രിയായി. അത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടർന്നു. പാർട്ടിയെ തള്ളിപ്പറയാതെ അണ്ണാ à´¡à´¿.à´Žà´‚.കെയുടെ ഒത്തൊരുമക്കായി നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാർട്ടിയെ ചതിക്കില്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.2007ൽ തന്‍റെ മകൻ പ്രദീപിന്‍റെ വിവാഹവേളയിൽ തന്‍റെ സ്വഭാവത്തെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്. à´Ÿà´¿.വിയിലും മറ്റു അത് കാണാം. മറ്റൊന്നും അതേക്കുറിച്ച് തനിക്ക് പറ‍യാനില്ല. à´Žà´‚.ജി.ആറിന്‍റെയും ജയലളിതയുടേയും പാത പിൻതുടരുകയാണ് താൻ. à´ˆ നീക്കം ബി.ജെ.പിയുടെ ഗൂഢാലോചനയല്ലെന്നു പന്നീർസെൽവം പറഞ്ഞു.ഓരോ നഗരത്തിലും ചെന്ന് തമിഴ്ജനതയെ താൻ കാണും. അമ്മയുടെ മരുമകളായ ദീപക്ക് തന്‍റെ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ദീപ തന്നെ പിന്തുണക്കുകയാണെങ്കിൽ സ്വീകരിക്കാൻ തയാറാണ്. അമ്മക്കുവേണ്ടിയാണ് താൻ ഇവിടെ നിൽക്കുന്നത്. അവരുടെ ആത്മാവാണ് തന്നെ നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക ജനറൽ സെക്രട്ടറിയെ മാറ്റിയ പുതിയആളെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News