Loading ...

Home International

ലോകത്തിലെ ഏറ്റവും തിളക്കമേറിയ പിങ്ക് വജ്രം ലേലത്തിന്; വില 3.8 കോടി ഡോളര്‍

മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമേറിയതുമായ വജ്രങ്ങളിലെന്നായ പര്‍പ്പിള്‍ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണ് നവംബര്‍ 11ന് ലേലത്തിലൂടെ വില്‍ക്കുന്നത്. 'ദി സ്പിരിറ്റ് ഓഫ് റോസ്' എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യുഎസ് ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യയുടെ വടക്കുകിഴക്കുള്ള സഖായില്‍ അല്‍റോസയുടെ ഉടമസ്ഥതയിലുള്ള ഖനിയില്‍നിന്നാണ് 2017ല്‍ 27.85 കാരറ്റ് പരുക്കന്‍ പിങ്ക് വജ്രം ലഭിച്ചത്. സെര്‍ജി ഡയാഗിലേവാണ് ദീര്‍ഘവൃത്താകൃതിയില്‍ ഇപ്പോഴുള്ളരീതിയില്‍ വജ്രം രൂപപ്പെടുത്തിയത്.

Related News