Loading ...

Home Kerala

രാജ്യത്തെ ആദ്യ വാട്ടര്‍ ടാക്സിയുമായി സംസ്ഥാന ജലഗതാഗത വകുപ്പ്

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച്‌ നീറ്റിലിറക്കുന്ന വാട്ടര്‍ ടാക്‌സിയുടേയും കാറ്റാമറൈന്‍ ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുജനങ്ങള്‍ക്കിടയിലും മേഖലയിലും ഏറെ ഉണര്‍വുണ്ടാക്കുന്നതാണീ പദ്ധതി. ജലഗതാഗതത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ഏറ്റവും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണീ വാട്ടര്‍ ടാക്‌സി.

രാജ്യത്ത് തന്നെ ആദ്യമായാണ് വാട്ടര്‍ ടാക്‌സി എന്ന സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. വളരെ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വാട്ടര്‍ ടാക്‌സിയുടെ സേവനം പ്രയോജനപ്പെടുത്താം. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍ ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാം. കാറ്റാമറൈന്‍ രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിലാണ് വാട്ടര്‍ ടാക്‌സിയുടെ നിര്‍മ്മാണം.

Related News