Loading ...

Home National

കനത്ത മഴയില്‍;ഹൈദരാബാദില്‍ പതിനൊന്ന് മരണം

ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദില്‍ പതിനൊന്ന് മരണം. രണ്ടുമാസം പ്രായമുളള കുട്ടിയുള്‍പ്പെടെ പതിനൊന്ന് പേരാണ് മരിച്ചത്.പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഴ ശക്തിയാര്‍ജിച്ചതിലൂടെ ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് പാറകള്‍ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. കഴിഞ്ഞ മൂന്നുദിവസമായി ഹൈദരാബാദില്‍ കനത്ത മഴ തുടരുകയാണ്.സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.ഹൈദരാബാദിലെ 14 ജില്ലകളെയാണ് മഴ സാരമായി ബാധിച്ചിരിക്കുന്നത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതരുടെ ഇടപെടലിലൂടെ മാറ്റിപാര്‍പ്പിച്ചത്. തീവ്രന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.

Related News