Loading ...

Home National

ജനന, മരണ രജിസ്ട്രേഷന്​ ആധാര്‍ വേണ്ട

ന്യൂ​ഡ​ല്‍​ഹി: ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന്​ വി​വ​രാ​വ​കാ​ശ ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കി ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ. സ്വ​മേ​ധ​യാ ആ​ധാ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍, ഒ​രു രേ​ഖ​യി​ലും അ​ത്​ കാ​ണി​ക്കേ​ണ്ട​തി​ല്ല. ജ​ന​ന മ​ര​ണ ഡേ​റ്റ​യു​ടെ ഭാ​ഗ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തു​മി​ല്ല.വി​ശാ​ഖ​പ​ട്ട​ണ​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ എം.​വി.​എ​സ്​ അ​നി​ല്‍ കു​മാ​ര്‍ ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1969ലെ ​ജ​ന​ന മ​ര​ണ ര​ജി​സ്​​ട്രേ​ഷ​ന്‍ നി​യ​മ പ്ര​കാ​ര​മാ​ണ്​ ജ​ന​ന​വും മ​ര​ണ​വും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​ത്​ കേ​ന്ദ്ര നി​യ​മ​മാ​ണ്. ആ​ധാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഈ ​നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടി​ല്ല. നി​യ​മ​വ്യ​വ​സ്​​ഥ​ക​ള്‍ ന​ട​പ്പാ​ക്കേ​ണ്ട​ത്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളാ​ണെ​ന്നും ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ല്‍ വി​ശ​ദീ​ക​രി​ച്ചു.

Related News