Loading ...

Home Africa

കിളിമഞ്ചാരോ കൊടുമുടിയില്‍ വൻ കാട്ടുതീ

നെയ്​റോബി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ​കൊടുമുടിയായ കിളിമഞ്ചാരോയില്‍ തീപിടിത്തം. 500ഓളം  വോളന്‍റിയേര്‍സ്​ തീ അണക്കാന്‍ ശ്രമിക്കുന്നതായി ടാന്‍സാനിയന്‍ അധികൃതര്‍ അറിയിച്ചു. കിലോമീറ്ററുകള്‍ക്ക്​ അപ്പുറത്തുനിന്ന്​ തീ പടരുന്നത്​ കാണാനാകും.ഏകദേശം 28 ചതുര​ശ്ര കി​ലോമീറ്റര്‍ ചുറ്റളവിലെ സസ്യജാലങ്ങള്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. കിഫുനിക പര്‍വത നിരയിലാണ്​ തീപിടിത്തം. തീപിടിത്തത്തിന്റെ  കാരണം വ്യക്തമായിട്ടില്ല. വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.വടക്ക്​ കിഴക്കന്‍ ടാന്‍സാനിയയിലെ അഗ്​നിപര്‍വതമാണ കിളിമഞ്ചാരോ. 5926 മീറ്ററാണ്​ കൊടുമുടിയുടെ ഉയരം.


Related News