Loading ...

Home Gulf

മടങ്ങിവരവ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും വിദേശത്ത് തൊഴിലവസരങ്ങളുമായി നോര്‍ക്ക റൂട്സ്

യു .എ . ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാരെ ഉടന്‍ തിരഞ്ഞെടുക്കുന്നു. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്ബളം. DHA ഉള്ളവര്‍ക്ക് മുന്‍ഗണന. നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതല്‍ 13000 ദിര്‍ഹമാണ് ശമ്ബളം, (ഏകദേശം 60,000 മുതല്‍ 2,60,000 രൂപ വരെ) ഉയര്‍ന്ന പ്രായപരിധി 40. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബരായ 1800 425 3939 ലും 00 918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും

Related News