Loading ...

Home USA

ഡൊണാള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്ന് വൈറ്റ് ഹൗസ് . തുടര്‍ച്ചയായി നടത്തിയ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവ് ആയെന്നാണ് വൈറ്റ് ഹൗസ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചു പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനാകുന്നത്. അതേസമയം റാപിഡ് ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെല്ല മറ്റു ഘടകങ്ങളും കണക്കിലെടുത്താണ് അദ്ദേഹം കോവിഡ് മുക്തനായെന്ന് കണ്ടെത്തിയതെന്ന് വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലെ പ്രസ്താവനയില്‍ അറിയിച്ചു. ട്രംപ് തെരഞ്ഞെടുപ്പ് റാലിക്കായി ഫ്ളോറിഡയിലേക്ക് തിരിച്ച സമയത്താണ് ട്രംപ് വൈറസ് മുക്തനായെന്ന പ്രസ്താവന വൈറ്റ് ഹൗസ് പുറത്തിറക്കിയത്. അതേസമയം എന്നാണ് ട്രംപിന് റാപിഡ് ടെസ്റ്റുകള്‍ നടത്തിയതെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

Related News