Loading ...

Home International

ഇന്ത്യക്കാർക്ക്​ തിരിച്ചടിയായി യു.എസിൽ പുതിയ കുടിയേറ്റ നിയമം

വാഷിങ്​ടൺ: ഇന്ത്യക്കാർക്ക്​ തിരിച്ചടിയായി യു.എസിൽ​ പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുന്നു. യു.എസിൽ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം ഒരു ദശാബ്​ദത്തിനുള്ളിൽ നിലവിലുള്ളതി​െൻറ പകുതിയായി കുറച്ച്​ കൊണ്ടുള്ള നിയമമാണ്​ യു.എസ്​ സെനറ്റർമാർ ​സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്​.

യു.എസിൽ സ്​ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാർക്കും ഗ്രീൻ കാർഡ്​ നേടാൻ ആഗ്രഹിക്കുന്നവർക്കും നിയമം തിരിച്ചടിയാകുമെന്നാണ്​ റിപ്പോർട്ട്​. അമേരിക്കയിലെ തൊഴിൽ അവസരം വർധിപ്പിക്കുന്നതിന്​ കുടിയേറ്റ പരിഷ്​കരണത്തി​െൻറ ഭാഗമായി റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടണും ഡെമോക്രാറ്റിക്​ à´…à´‚à´—à´‚ ഡേവിഡ്​ പെർട്യൂവുമാണ്​ ബിൽ അവതരിപ്പിച്ചത്​.ഇതിലൂടെ രാജ്യത്ത്​ നിലവിലുള്ള  അവിദഗ്​ധ തൊഴിലാളി​കളെ കുറച്ചുകൊണ്ടുവരികയാണ്​ ലക്ഷ്യം. പത്ത്​ ലക്ഷത്തിൽ നിന്ന്​ പകുതി എണ്ണമായി ഇത്​ കുറക്കും. നിലവി​ൽ അമേരിക്കയിലുള്ള ഒരു ലക്ഷം വരുന്ന ഇന്തോ –അമേരിക്കൻ ആളുകളെയാണ്​ ഇത്​ ബാധിക്കുക.

ട്രംപ്​ ഭരണത്തിൻറെ കുടിയേറ്റ നയത്തെ അനകൂലിച്ചുകൊണ്ടുള്ള ബില്ലാണിതെന്നും പറയപ്പെടുന്നു.അതേസമയം ബില്ല്​ എച്ച്​-വൺ ബി വിസകളെ കുറിച്ച്​ പറയുന്നില്ല. ബില്ലിലൂടെ കാനഡയും ആസ്​ട്രേലിയയും പോലെ യു.എസിലും മെറിറ്റ്​ അടിസ്​ഥാനമാക്കിയ വ്യവസ്​ഥ ​കൊണ്ടുവരാനാണ്​ ആഗ്രഹിക്കുന്നത്​. ഇതിലൂടെ അമേരിക്കയിലെ തൊഴിലാളികൾക്ക്​ ഉയർന്ന വേതനം ലഭ്യമാക്കാനാവുമെന്നും കോട്ടൺ പറയുന്നു.ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ 90 ദിവസത്തേക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന്​ വിലക്കിയ ട്രംപി​െൻറ ഉത്തരവ്​ വിവാദമായിരുന്നു. എന്നാൽ ഉത്തരവ്​ ജില്ലാ കോടതി  സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്​.

Related News