Loading ...

Home International

'വാഗ്​ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടു';ക്ഷമ​ചോദിച്ച്‌​,കിം ജോങ്​ ഉന്‍

പ്യോം​​​ഗ്യാം​​​ഗ്: കോ​​​​​​വി​​​​​​ഡ് മ​​​​​​ഹാ​​​​​​മാ​​​​​​രി ഉ​​​​​​ത്ത​​​​​​ര​​​​​​കൊ​​​​​​റി​​​​​​യ​​​​​​ന്‍ ഏ​​​​​​കാ​​​​​​ധി​​​​​​പ​​​​​​തി കിം ​​​​​​ജോം​​​​​​ഗ് ഉ​​​​​​ന്നി​​​​​​നെ​​​​​​യും ക​​​​​​ര​​​​​​യി​​​​​​ച്ചു. കോ​​​​​​വി​​​​​​ഡി​​​​​​ന്‍റെ സ​​​​​​മ​​​​​​യ​​​​​​ത്തു ജ​​​​​​ന​​​​​​ങ്ങ​​​​​​ള്‍​​​​​​ക്കൊ​​​​​​പ്പം നി​​​​​​ല്‍​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ലെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു കി​​​​​​മ്മി​​​​​​ന്‍റെ കു​​​​​​റ്റ​​​​​​സ​​​​​​മ്മ​​​​​​തം. ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്‍​​​​​​കു​​​​​​ന്ന പാ​​​​​​ര്‍​​​​​​ട്ടി​​​​​​യു​​​​​​ടെ എ​​​​​​ഴു​​​​​​പ​​​​​​ത്തി​​​​​​യ​​​​​​ഞ്ചാം വാ​​​​​​ര്‍​​​​​​ഷി​​​​​​ക​​​​​​ത്തോ​​​​​​ട​​​​​​നു​​​​​​ന്ധി​​​​​​ച്ചു ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​രേ​​​​​​ഡി​​​​​​ല്‍ രാ​​​​​​ജ്യ​​​​​​ത്തോ​​​​​​ടു ക്ഷ​​​​​​മാ​​​​​​പ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ കിം ​​​​​​ക​​​​​​ര​​​​​​യു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച്‌ നി​​​​​​ല്‍​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ലെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ള്‍ കിം ക​​​​​​ണ്ണ​​​​​​ട ഊ​​​​​​രി​​​​​​യ​​​​​​ശേ​​​​​​ഷം ക​​​​​​ണ്ണു​​​നീ​​​​​​ര്‍ തു​​​​​​ട​​​​​​ച്ചു​​​​​​നീ​​​​​​ക്കു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ പാ​​​ശ്ചാ​​​ത്യ ടെ​​​​​​ലി​​​​​​വി​​​​​​ഷ​​​​​​ന്‍ ചാ​​​​​​ന​​​​​​ലു​​​​​​ക​​​​​​ള്‍ സം​​​​​​പ്രേ​​​​​​ഷ​​​​​​ണം ചെ​​​​​​യ്തു.

പ്ര​​​​​​സം​​​​​​ഗം കേ​​​​​​ട്ട് സൈ​​​​​​നി​​​​​​ക​​​​​​രും ജ​​​​​​ന​​​​​​ങ്ങ​​​​​​ള്‍​​​ക്കൊ​​​പ്പം ക​​​​​​ണ്ണീ​​​​​​ര്‍​​​ വാ​​​​​​ര്‍​​​​​​ത്തു. അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണു ച​​​​​​ഞ്ച​​​​​​ല​​​​​​ചി​​​​​​ത്ത​​​​​​നാ​​​​​​യ കി​​​​​​മ്മി​​​​​​നെ ലോ​​​​​​കം കാ​​​​​​ണു​​​​​​ന്ന​​​​​​ത്.മു​​​​​​ന്‍​​​​​​ഗാ​​​​​​മി​​​​​​ക​​​​​​ളു​​​​​​ടെ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ​​​​​​യും രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പൈ​​​​​​തൃ​​​​​​ക​​​​​​ത്തെ​​​​​​യും പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ല്‍ എ​​​​​​ടു​​​​​​ത്തു​​​​​​പ​​​​​​റ​​​​​​ഞ്ഞ അ​​​​​​ദ്ദേ​​​​​​ഹം കോ​​​​​​വി​​​​​​ഡ് മ​​​​​​ഹാ​​​​​​മാ​​​​​​രി​​​​​​മൂ​​​​​​ലം ലോ​​​​​​ക​​​​​​മെ​​​​​​ന്പാ​​​​​​ടു​​​​​​മു​​​​​​ള്ള ജ​​​​​​നം ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

Related News