Loading ...

Home International

മൊബൈലിലും കറന്‍സിയിലും 28 ദി​വ​സം വ​രെ കോറോണ വൈറസുണ്ടാകും

സി​ഡ്നി: കോ​റൊ​ണ വൈ​റ​സ് മൊ​ബൈ​ല്‍ ഫോ​ണി​ലും ക​റ​ന്‍​സി നോ​ട്ടി​ലും 28 ദി​വ​സം വ​രെ അ​തി​ജീ​വി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ ഗ​വേ​ഷ​ക​ര്‍. മുൻപ് ക​രു​തി​യി​രു​ന്ന​തി​നേ​ക്കാ​ള്‍ ക​രു​ത്തു​റ്റ വൈ​റ​സാ​ണി​തെ​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ ദേ​ശീ​യ ശാ​സ്ത്ര ഏ​ജ​ന്‍​സി​യാ​യ കോ​മ​ണ്‍​വെ​ല്‍​ത്ത് സ​യ​ന്‍റി​ഫി​ക് ആ​ന്‍ഡ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ റി​സേ​ര്‍​ച്ച്‌ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി.

കൊ​റോ​ണ വൈ​റ​സ് ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ ര​ണ്ടു -മൂ​ന്നു ദി​വ​സം വ​രെ​യും ഗ്ലാ​സ് പ്ര​ത​ല​ങ്ങ​ളി​ല്‍ ആ​റു ദി​വ​സം ​വ​രെ​യും ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മു​ന്‍ ക​ണ്ടെ​ത്ത​ലു​ക​ള്‍. മൊ​ബൈ​ല്‍ ഫോ​ണ്‍ ഗ്ലാ​സ്, പ്ലാ​സ്റ്റി​ക്-​പേ​പ്പ​ര്‍ ക​റ​ന്‍​സി, സ്റ്റെ​യ്ന്‍​ലെ​സ് സ്റ്റീ​ല്‍ തു​ട​ങ്ങി മി​നു​സ​മു​ള്ള പ്ര​ത​ല​ങ്ങ​ളി​ല്‍ 28 ദി​വ​സം വ​രെ വൈ​റ​സി​ന് അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ്ടെ​ത്ത​ല്‍. ആ​ളു​ക​ള്‍ തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും സം​സാ​രി​ക്കു​ന്പോ​ഴു​മാ​ണ് വൈ​റ​സ് പ​ക​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ല്‍. അ​തേ​സ​മ​യം ചൂ​ടി​നു മു​ന്നി​ല്‍ വൈ​റ​സി​നു പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വി​ല്ല. 40 ഡി​ഗ്രി സെ​ല്‍​ഷ​സ് ചൂ​ടി​ല്‍ രോ​ഗാ​ണു ഏ​താ​ണ്ട് നി​ഷ്പ്ര​ഭ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. പ​ഠ​ന​ഫ​ലം വൈ​റോ​ള​ജി ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related News