Loading ...

Home Gulf

അഴിമതിക്കാര്‍ക്ക് ശിക്ഷ കടുപ്പിച്ച്‌ സൗദി: പുതിയ നിയമ ഭേദഗതി ഉടന്‍ പ്രാബല്യത്തില്‍

റിയാദ്: അഴിമതിക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന അഴിമതി വിരുദ്ധ നിയമാവലിയെ 14ആം വകുപ്പ് ഭേദഗതിക്ക് സൗദി കാബിനറ്റിന്റെ അംഗീകാരം. പരിഷ്‌കരിച്ച നിയമം വൈകാതെ പ്രാബല്യത്തില്‍വരും.

ആഭ്യന്തര മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, അഴിമതി വിരുദ്ധ അതോറിറ്റി എന്നീ വകുപ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ അടങ്ങിയ സമിതിയുടെ ശുപാര്‍ശ പ്രകാരം ആഭ്യന്തര മന്ത്രിക്ക് ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. യഥാര്‍ത്ഥ ശിക്ഷ നടപ്പാക്കിയ തീയതി മുതല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അനുബന്ധ പിഴകള്‍ അവലോകനം ചെയ്യാനുള്ള തീരുമാനം സമിതി എടുക്കും.

സമിതിയുടെ ശുപാര്‍ശ പ്രകാരം നിയമ നടപടികള്‍ക്ക് ആഭ്യന്തര മന്ത്രിക്കു അംഗീകാരം നല്‍കാനാവും. അനുബന്ധ പിഴകള്‍ക്ക് പ്രത്യേകം കോടതി വിധി ആവശ്യമില്ല. കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിന് പുറമെ തുടര്‍ന്നും സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതിനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ വിലക്ക് കോടതി വിധിയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച്‌ വ്യവസ്ഥ അനുസരിച്ചുള്ള അനുബന്ധ ശിക്ഷയാണ്. ജുഡീഷ്യല്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ശിക്ഷയും അവകാശങ്ങളും ആനുകൂല്യങ്ങളും എടുത്തുകളയുക, ജോലിയില്‍ നിന്ന് നീക്കം ചെയ്യുക, കുറ്റവാളിയെ പ്രൊബേഷന് വിധേയമാക്കുക, മറ്റു ശിക്ഷകള്‍ എന്നിവയും അനുബന്ധ ശിക്ഷകളില്‍ ഉള്‍പ്പെടും.

കൂടാതെ, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, പബ്ലിക് പ്രോസിക്യൂഷന്‍, ദീവാന്‍ അല്‍മദാലിം എന്നിവയും വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും ചേര്‍ന്ന് നിയമ വ്യവസ്ഥ നവീകരിക്കാന്‍
പുതിയ നിയമ ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്.

Related News