Loading ...

Home International

അന്താരാഷ്ട്ര ഉപരോധങ്ങൾ അവഗണച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ

പ്യോങ് യാങ്: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച്‌ ഉത്തരകൊറിയ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി രാജ്യം . അന്താരാഷ്ട്ര ഉപരോധങ്ങളും അമേരിക്കയുമായുള്ള ചര്‍ച്ചകളും കാര്യമാക്കാതെയാണ് ഉത്തര കൊറിയ ഈ നടപടിയ്‌ക്കൊരുങ്ങുന്നത്. പുതിയ ബാലിസ്റ്റിക് മിസൈല്‍, സൈനിക പരേഡിനിടെ പുറത്തിറക്കി. ലോകത്തെ തന്നെ ഏറ്റവും വലിപ്പമേറിയ മിസൈലുകളില്‍ ഒന്നാണിത്. വലിയ ട്രക്കിന് മുകളില്‍ കയറ്റി വെച്ചാണ് ഇത് പ്രദര്‍ശിപ്പിച്ചത്. അതേസമയം ഈ മിസൈലിന്റെ പരീക്ഷണം കഴിഞ്ഞതാണോ എന്ന് വ്യക്തമല്ല. പക്ഷേ ആയുധ ശേഖരം ഉത്തര കെറായ വര്‍ധിപ്പിച്ചിരിക്കുന്നത് ശത്രു രാജ്യങ്ങളെ വെല്ലുവിളിക്കാന്‍ കൂടിയാണ്. എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ഈ മിസൈലിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ ഉത്തര കൊറിയ പരീക്ഷിച്ചതിനേക്കാള്‍ കരുത്തേറിയതാണ് ഈ മിസൈലാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉത്തര കൊറിയയുടെ കൈയ്യിലുള്ള ഏറ്റവും വലിപ്പമുള്ള ബാലിസ്റ്റിക് മിസൈലാണിത്.ഞങ്ങളുടെ ദേശസുരക്ഷയെയോ ഞങ്ങള്‍ക്കെതിരെ സൈനിക നീക്കമോ നടന്നാല്‍ അവര്‍ക്കെതിരെ എല്ലാ തിരിച്ചടിയും ഉണ്ടാവുമെന്ന് കിം മുന്നറിയിപ്പ് നല്‍കി.

Related News