Loading ...

Home health

ആരോഗ്യം സംരക്ഷിക്കാം; അല്പം നടക്കാം

ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് സമയമെങ്കിലും നടക്കുന്ന വ്യായാമശീലം നിരവധി വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളെ മാറ്റിമറിക്കുമെന്നും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തികൊണ്ട് അമിതവണ്ണത്തെ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. വർദ്ധിച്ച ഹൃദയാരോഗ്യക്ഷമത കൈവരിക്കാനും, എല്ലുകളെ ശക്തിപ്പെടുത്താനും, ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുകളെ ചൊരിഞ്ഞു കളയാനും മസിലുകളും കായികക്ഷമതാ ശേഷിയുമെല്ലാം വളർത്താനും ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ ദിവസവും നിങ്ങൾ കുറഞ്ഞത് 30 മിനിറ്റ് സമയം നടക്കാനായി മാറ്റി വെക്കേണ്ടതുണ്ട്.ആദ്യ ദിവസം 10 മിനിറ്റ് നേരം വേഗതയേറിയ നടത്തം ചെയ്യാൻ ആരംഭിക്കുക. സാവധാനം ഇത് 30 മിനിറ്റായി വർദ്ധിപ്പിക്കുക. നിങ്ങൾക്ക് വേഗത്തിൽ നടക്കാൻ കഴിയുന്നത് ബുദ്ധിമുട്ടാണെങ്കിൽ ആദ്യമൊക്കെ നിങ്ങൾക്ക് സാധ്യമായ വേഗതയിൽ മാത്രം നടത്തം പരിശീലിച്ചാൽ മതി. 10 മിനിറ്റ് ശേഷം കുറച്ച് സമയം ഇടവേളയെടുത്ത ശേഷം വീണ്ടും ആരംഭിക്കുക. ഈ രീതിയിൽ ഓരോ ദിവസവും മൂന്നു തവണ എന്ന രീതി ക്രമേണ 30 മിനിറ്റായി വർദ്ധിപ്പിക്കുക. 30 മിനിറ്റ് പതിവായി നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഹൃദയാഘാത സാധ്യത 20 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നമുള്ളവർക്കും ഇത് വലിയ നേട്ടങ്ങൾ നൽകും.

Related News