Loading ...

Home National

പ​ല ഇ​ന്ത്യ​ക്കാ​രും ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും മ​നു​ഷ്യ​രാ​യി കാ​ണു​ന്നി​ല്ല; രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പ​ല ഇ​ന്ത്യ​ക്കാ​രും ദ​ളി​ത​രെ​യും മു​സ്‌​ലിം​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും മ​നു​ഷ്യ​രാ​യി കാ​ണു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. ഹ​ത്രാ​സി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടി​ല്ലെ​ന്ന യു​പി പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്. à´²â€‹à´œàµà´œà´¾â€‹à´•â€‹à´°â€‹à´®à´¾â€‹à´¯ സ​ത്യം എ​ന്തെ​ന്നാ​ല്‍, പ​ല ഇ​ന്ത്യ​ക്കാ​രും ദ​ളി​ത​രെ​യും മു​സ്‌​ലിം​ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും മ​നു​ഷ്യ​രാ​യി കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ലീ​സും ആ​രും അ​വ​ളെ ബ​ലാ​ത്സം​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. മ​റ്റു പ​ല ഇ​ന്ത്യ​ക്കാ​ര്‍​ക്കും അ​വ​ള്‍ ആ​രു​മി​ല്ല- രാ​ഹു​ല്‍‌ ട്വീ​റ്റ് ചെ​യ്തു.

Related News